നിറവയറില്‍ പൊതുവേദിയിലെത്തി ദീപിക; കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തിയ ബോളിവുഡ് താരങ്ങളുടെ വീഡിയോ വൈറല്‍

Malayalilife
നിറവയറില്‍ പൊതുവേദിയിലെത്തി ദീപിക; കൈപിടിച്ച് രണ്‍വീര്‍; വോട്ട് ചെയ്യാനെത്തിയ ബോളിവുഡ് താരങ്ങളുടെ വീഡിയോ വൈറല്‍

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്യാനെത്തി ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. മുംബൈയിലെ പാലി ഹില്ലിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ഇളംനീല ജീന്‍സും വൈറ്റ് ഷര്‍ട്ടുമണിഞ്ഞാണ് ദമ്പതികള്‍ എത്തിയത്. 

പോളിംഗ് ബൂത്തിനു മുന്നിലെത്തിയ ദീപികയുടെയും രണ്‍വീറിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കാറില്‍ നിന്നിറങ്ങാന്‍ ഗര്‍ഭിണിയായ ദീപികയെ സഹായിക്കുന്ന രണ്‍വീര്‍ താരത്തെ കൈപ്പിടിച്ചു നടത്തുന്നതും വീഡിയോയില്‍ കാണാം.

ദീപിക, രണ്‍വീര്‍ എന്നിവരെ കൂടാതെ മനോജ് ബാജ്പേയി, ഷബാന റാസ തുടങ്ങിയ പ്രമുഖരും മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി. ഫെബ്രുവരി 29നാണ് ദീപികയും രണ്‍വീറും പ്രഗ്‌നന്‍സി അനൗണ്‍സ് ചെയ്തത്. ഈ വര്‍ഷം സെപ്റ്റംബറില്‍ കുഞ്ഞ് എത്തുമെന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

2018 നവംബര്‍ 14ന് ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചായിരുന്നു ദീപിക- രണ്‍വീര്‍ വിവാഹം. ആറ് വര്‍ഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ഗോലിയോന്‍ കി രാസ് ലീല രാം ലീലയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഫൈന്‍ഡിംഗ് ഫാനി, പദ്മാവത്, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു അഭിനയിച്ചു. ഇരുവരും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം കഴിഞ്ഞ വര്‍ഷം ബെല്‍ജിയത്തില്‍ ആഘോഷിച്ചിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Viral Bhayani (@viralbhayani)

deepika padukone baby bump

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES