വനിത വിജയകുമാറിനെതിരെ പരാതിയുമായി അയല്‍ക്കാരി; കേസ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഫോട്ടോഷൂട്ടിനും

Malayalilife
topbanner
വനിത വിജയകുമാറിനെതിരെ പരാതിയുമായി അയല്‍ക്കാരി; കേസ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഫോട്ടോഷൂട്ടിനും

സിനിമാരംഗത്ത് നിന്നുളള പീറ്റര്‍ പോളുമായുളള വിവാഹത്തെത്തുടര്‍ന്ന് വലിയ വിവാദങ്ങളായിരുന്നു നടി വനിത വിജയകുമാര്‍ നേരിടേണ്ടി വന്ന ത്. മൂന്നാം വിവാഹത്തോടെ വാര്‍ത്തകളിലിടം നേടിയ താരം തന്റെ യൂട്യൂബ് ചാനലിലൂടെയും ലൈവിലൂടെയും നിരവധി തവണ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു. ഇട്യക്ക് വിവാദങ്ങള്‍ക്കിടെ നയന്‍താരയെ അതിലെക്ക് വലിച്ചിട്ടതിനെച്ചൊല്ലി നിരവധി വിമര്‍ശനങ്ങളാണ് വനിതയ്ക്ക് നേരെ ഉയര്‍ന്നത്.  പ്രഭുദേവയുമായി നയന്‍താര ഒരുമിച്ച് കഴിഞ്ഞിരുന്നില്ലേയെന്നും താരവും മോശക്കാരിയല്ലേയെന്ന തരത്തിലുള്ള വിവാദ പരാമര്‍ശവുമായും താരമെത്തിയിരുന്നു. നയന്‍താരയുടെ ആരാധകരുടെ വിമര്‍ശനം കടുത്തതോടെ ട്വീറ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു താരം.
തന്റെ യൂട്യൂബ് ചാനലുമായും വനിത സജീവമാണ്്. കുക്കിങ് വീഡിയോകളാണ് താരം മുഖ്യമായും പങ്കുവയ്ക്കാറുളളത്. ഇപ്പോള്‍ തന്റെ രണ്ട്ുമക്കളും പീറ്ററുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം. എന്നാലിപ്പോള്‍ താരത്തിനെതിരെ പുതിയ വിവാദം തലപൊക്കിയിരിക്കയാണ്. 

വനിതയ്ക്കെതിരെ ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്, അയല്‍ക്കാരിയാണ്. പീറ്റര്‍ പോളുമായുള്ള വിവാഹത്തിനിടെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ആണ് വനിത വിജയകുമാറിനെതിരെ അയല്‍ക്കാരി കേസ് കൊടുത്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോരൂരിലെ വനിതയുടെ അയല്‍വാസിയായ നിഷ തോട്ടയാണ് വനിതയ്ക്ക് എതിരെ പരാതി നല്‍കിയത്. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് വനിത വിവാഹം നടത്തിയത് എന്നും, ലോക്ഡൗണ്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആളുകളെക്കാളും കൂടുതല്‍ പേരെ വനിത വിവാഹത്തില്‍ പങ്കെടുപ്പിച്ചുവെന്നും ആണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല അനുമതി നേടാതെ അപ്പാര്‍ട്ട്‌മെന്റ് പരിസരത്ത് പ്രത്യേക ഫോട്ടോഷൂട്ട് നടത്തിയെന്നും വനിതയ്ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണ്‍ നിയമലംഘനത്തിന് മുന്‍ ബിഗ് ബോസ് താരം കൂടിയായ വനിതയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായ മറ്റ് തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


 

case against vanitha vijayakumar lockdwon violation

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES