Latest News

റോഷാക്ക് കണ്ടതിന് ശേഷം മനസില്‍ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു;ബിന്ദുവിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു; സായ് കുമാര്‍  പങ്ക് വച്ചത്

Malayalilife
 റോഷാക്ക് കണ്ടതിന് ശേഷം മനസില്‍ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു;ബിന്ദുവിന് സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു; സായ് കുമാര്‍  പങ്ക് വച്ചത്

നിസാം ബഷീര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനിനിര്‍മ്മിച്ചു 2022 ഒക്ടോബര്‍ 7-ന് പുറത്തിറങ്ങിയ ചിത്രമാണ് റോഷാക്ക്. ഇതില്‍ മമ്മൂട്ടി, ഷറഫുദ്ദീന്‍ , ജഗദീഷ് , ഗ്രേസ് ആന്റണി , ബിന്ദു പണിക്കര്‍ , കോട്ടയം നസീര്‍ , സഞ്ജു ശിവറാം , ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തി. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനയിച്ചു. എന്നാല്‍ ബിന്ദുപണിക്കാരുടെ പ്രകടനം കൂടുതല്‍ പ്രശംസിക്കപ്പെട്ടു

53മത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ബിന്ദുവിന് അവാര്‍ഡ് ലഭിക്കുമെന്ന് ഏവരും വിധിയെഴുതിയിരുന്നു. ഇപ്പോഴിതാ റോഷാക്കിലെ അഭിനയത്തിന് ബിന്ദു പണിക്കര്‍ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്ന് പറയുകയാണ് സായ് കുമാര്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. 

സായ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ

'സൂത്രധാരന്‍ സിനിമ ഇറങ്ങിയപ്പോള്‍ ഉറപ്പായും ബിന്ദുവിന് ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീട് അത് പോയി. ഒരു ഭര്‍ത്താവ് എന്ന നിലയില്‍ അല്ല ഞാന്‍ ഇത് പറയുന്നത്. പക്ഷേ ഇത്തവണ ബിന്ദുവിന് ഒരു അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ അവാര്‍ഡ് പ്രഖ്യാപനം എന്നായിരുന്നെന്ന് പോലും എനിക്കറിയില്ലായിരുന്നു. കുറെ ചാനലുകാര്‍ വിളിച്ച് വന്നാല്‍ ഇന്റര്‍വ്യു തരമോ എന്ന് ചോദിച്ചപ്പഴാണ് ഞങ്ങള്‍ അറിയുന്നത്. 

റോഷാക്ക് എന്ന ചിത്രത്തിന് തന്നെ അവര്‍ഡ് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിക്ക് ബിന്ദുവിന് ആ ചിത്രത്തിന്റെ സംവിധായകന്‍ ക്യാമറാമാന്‍ ഇവര്‍ക്കൊക്കെ അവാര്‍ഡ് കിട്ടുമെന്ന് ഞാന്‍ ഓര്‍ത്തു. എന്തൊരു ഭംഗിയാണതിന്. ഞാന്‍ ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസില്‍ ഒരു കല്ല് കയറ്റി വച്ചത് പോലെ ആയിരുന്നു. രണ്ട് ദിവസത്തേക്ക് അതുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. എത്ര നല്ല പടം ആണെങ്കിലും കണ്ട് കഴിഞ്ഞാല്‍ ഞാന്‍ അപ്പോള്‍ തന്നെ മനസില്‍ നിന്നും വിടും. പക്ഷേ ഇത് അങ്ങനെ ആയിരുന്നില്ല. മൊത്തത്തില്‍ ഒരു ഡാര്‍ക്ക് പടം ആയിരുന്നു റോഷാക്ക്.'
          

bindu panicker rorschach

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES