പ്രശസ്ത മലയാള ചലച്ചിത്രതാരമാണ് ബാലുവര്‍ഗീസ്. ദിലീപ് ചിത്രമായ ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പം അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ആ കഥാപാത്രത്തിനായി ഒരു കുട്ടിയെ തേടിയ ലാല്‍ ജോസിന്, തന്റെ അമ്മയുടെ സഹോദരന്‍ കൂടിയായ സംവിധായകന്‍ ലാലാണ് ബാലുവിനെ നിര്‍ദ്ദേശിക്കുന്നത്. പിന്നീട് അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു. അതിനുശേഷം തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടന്‍ പൃഥ്വീരാജ്, ബാലുവിനെ മാണിക്യക്കല്ലിലേക്കും അര്‍ജ്ജുനന്‍ സാക്ഷിയിലേക്കും ചെറു വേഷങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചു. ഇപ്പോൾ സുനാമിയാണ് ഇദ്ദേഹത്തിന്റെ അവസാനമിറങ്ങിയ ചിത്രം.
2020 ഫെബ്രുവരി രണ്ടിനാണ് ബാലുവും എലീനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നടന്‍ ബാലു വര്‍ഗീസും ഭാര്യ എലീനയും ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് താനുമൊരു അച്ഛനാവാന്‍ പോവുകയാണെന്ന കാര്യം ബാലു പുറംലോകത്തോട് പറയുന്നത്. എലീനയുടെ ബേബി ഷവര്‍ ആഘോഷങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബേബി ഷവര്‍ ആഘോഷം നടന്നത്. വെള്ള നിറമുള്ള ഡ്രസ് കോഡ് ആണ് താരങ്ങള്‍ തിരഞ്ഞെടുത്തത്.
നടിയും മോഡലുമായ എലീന കാതറിനുമായി ബാലു ഏറെ കാലമായി പ്രണയത്തിലായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. 'ഹായ് അയാം ടോണി' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ ആദ്യമായി കാണുന്നത്. ഇതിഹാസ, ബൈസിക്കിള്‍ തീവ്‌സ്, ഹായ് അയാം ടോണി, ഒന്നാം ലോക മഹായുദ്ധം തുടങ്ങി ചിത്രങ്ങളിലെ ബാലുവിന്റെ കഥാപാത്രങ്ങള്‍ മികച്ചതാണ്.