അഴിക്കോട് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭ അംഗമായ കെ.എം. ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത ഹൈക്കോടതി വിധി ജനാധിപത്യവാദികളുടെ വിജയമാണെന്ന് സംവിധായകന്‍ ആഷിഖ് അബു. വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവയ്പ്പാണെന്നും ആഷിഖ് അബു കുറിക്കുന്നു.
ആഷിഖ് അബുവിന്റെ കുറിപ്പ്:
അഴീക്കോട് തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി, വെറുപ്പിന്റെ വ്യാപാരികള്‍ക്കെതിരെയുള്ള നമ്മുടെ നാടിന്റെ വലിയ ചുവടുവെയ്പാണ്. എല്ലാ ജനാധിപത്യവാദികളുടെയും വിജയമാണ്. വര്‍ഗീയത തുലയട്ടെ! ജനാധിപത്യം പുലരട്ടെ !
തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്‌കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യ നേരിട്ടത്. മുസ്ലിം ലീഗിന്റെ അഴീക്കോട് എംഎല്‍എയാണ് ഷാജി.