കുരുമുളക് മരത്തിൽ കയറി പറിച്ച് നടി അനുശ്രീ; കുരുമുളകിനെ പറ്റി കവിതയും കൂടി കുറിച്ച് നടി; ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറൽ

Malayalilife
കുരുമുളക് മരത്തിൽ കയറി പറിച്ച് നടി അനുശ്രീ; കുരുമുളകിനെ പറ്റി കവിതയും കൂടി കുറിച്ച് നടി; ചിത്രങ്ങൾ നിമിഷങ്ങൾക്കകം വൈറൽ

ലയാള ചലച്ചിത്ര രംഗത്തുള്ള ഒരു പ്രശസ്തമായ നായികയാണ് അനുശ്രീ. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ് ലാൽ ജോസ് തന്റെ ചിത്രമായ ഡയമണ്ട് നെക്ലേസിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്. അതു കൂടാതെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം എന്നിവയിലും അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ, മൈ ലൈഫ് പാർട്ണർ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് അനുശ്രീ ചെയ്തത്. താരം സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്. 

അനുശ്രീ ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് വൈറൽ. രസകരമായ പോസ്റ്റാണ് താരം പങ്കുവച്ചിരിക്കുന്നത്‌. കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറിയ ചിത്രങ്ങളാണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. കുരുമുളക് പറിക്കാനായി ഏണി വച്ച് മരത്തില്‍ കയറിയ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പറിച്ച കുരുമുളകിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് കമന്റുകളുമായി ധാരാളം ആരാധകരുമെത്തിയിട്ടുണ്ട്. അനുശ്രീ വേറെ ലെവലാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങള്‍ അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

ഇവളുടെ പേര് ബ്ലാക്ക് പെപ്പര്‍ എന്നാണ്. ഞങ്ങളിവളെ ബ്ലാക്ക് ഗോള്‍ഡ് എന്നു വിളിക്കുമെന്നാണ് അനുശ്രീ പറയുന്നത്. ഇതാണ് ഞങ്ങളുടെ കുരുമുളക് കൊടി. ഞങ്ങടെ കുരുമുളക് പറിക്കാന്‍ ഞങ്ങള്‍ മാത്രം മതിയെന്നും അനുശ്രീ പറയുന്നു. ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ എന്നുമാണ് താരം പോസ്റ്റിന്റെ അടിയിൽ കുറിച്ചത്. 

anusree malayalam movie instagram post viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES