പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. 2016 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2020 ൽ ആരംഭിച്ച ഹൃദയദത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം അവസാനിച്ചു എന്ന് വിനീത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.
ആനന്ദം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ് മാറിയ നടിയാണ് അന്നു ആന്റണി. ആനന്ദത്തിന് ശേഷം അന്നു അഭിനയിക്കുന്ന ചിത്രമാണിത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ സംവിധായകനായ വിനീത് ശ്രീനിവാസന്‍ ഹൃദയത്തിലേക്ക് അന്നുവിനെ വിളിക്കുന്നത്. ആ കഥാപാത്രത്തിന് അന്നു യോജിക്കുമെന്ന് വിനീതിന് തോന്നിയിട്ടാണ് താരത്തിനെ വിളിച്ചത് എന്നാണ് പറയുന്നത്. ആദ്യ സിനിമയിലെ കഥാപാത്രം ദേവൂട്ടിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ വേഷമാണ് ഇതിലുള്ളത് എന്നും പാതി മലയാളിയും പാതി തമിഴുമാണ് ഈ ചിത്രത്തിലെ കഥാപാത്രമെന്നും അതുകൊണ്ടു സാധിക്കുമോ എന്ന് വിനീത് ശ്രീനിവാസൻ അന്നുവിനോട് ചോദിച്ചു. അത് എന്നോട് ചോദിക്കേണ്ട ആവശ്യമുണ്ടോ വിനീതേട്ടാ? നിങ്ങളുടെ സിനിമയില്‍ ഞാന്‍ ഏത് റോള്‍ ചെയ്യാനും തയാറാണ് എന്നാണ് താരം തിരിച്ച് പറഞ്ഞത്. ഓഡിഷൻ ഒന്നും കൂടാതെ നേരിട്ട് ചിത്രത്തിലേയ്ക്ക് എത്തുകയായിരുന്നു അന്നു.
ആനന്ദം സിനിമയ്ക്ക് ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പിജി പൂർത്തിയാക്കുകയായിരുന്നു. പിന്നീട് സ്കൂളിൽ അധ്യാപികയായി പ്രവർത്തിക്കുകയായിരുന്നു താരം. താരത്തിന് ഉണ്ടായിരുന്ന ജോലി രാജി വെച്ചിട്ടാണ് സിനിമയിൽ അന്നു എത്തുന്നത്. ആദ്യത്തെ രണ്ട് ഷോട്ടുകള്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് പ്രണവിനെ കുറിച്ച് പറഞ്ഞത്.