Latest News

നിഗൂഢതകള്‍ നിറച്ച് 'എയ്ഞ്ചലോ'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Malayalilife
topbanner
 നിഗൂഢതകള്‍ നിറച്ച് 'എയ്ഞ്ചലോ'; ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ബ്ലൂവെയ്ല്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വൈഗ റോസ്, ദിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതരായ ഷാജി അന്‍സാരി  സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രം 'എയ്ഞ്ചലോ'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. നിഗൂഢതകള്‍ നിറച്ച ഒരു ഹോറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം. ചിത്രത്തിന്റെ കഥയും, തിരക്കഥയും നിര്‍വഹിക്കുന്നത് സംവിധായകരായ ഷാജിഅന്‍സാരി തന്നെയാണ്.

മലയാളം, തമിഴ് എന്നീ ഭാഷകളില്‍ എത്തുന്ന സിനിമയില്‍ വൈഗ റോസ്, ദിയ എന്നിവരെ കൂടാതെ കുളപ്പുള്ളി ലീല, റഫീഖ് ചൊക്ലി, റാഫി അമന്‍, ഷാജി ടി, സുധീര്‍, അദിതി ശിവകുമാര്‍, ഐശ്വര്യ എസ് ആനന്ദ്, ദേവിക തുടങ്ങിയവരും ചിത്രത്തില്‍ അഭിയനയിക്കുന്നു. ടി എസ് ബാബു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ മുഹമ്മദ് ഷാന്‍ ആണ്.

ഡി.ഐ: ഷാന്‍, ബി.ജി.എം & മ്യൂസിക്: മുരളി അപ്പാടത്ത്, പ്രൊജക്റ്റ് ഡിസൈനര്‍: ഷാജി ടി നെടുങ്കല്ലേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മണി ബാല, ലിറിക്സ്: എം.എ  അന്‍സാരി, രവി ലയം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ക്രിസ്റ്റോ ജോണ്‍, ആര്‍ട്ട്: ഗ്ലാട്ടണ്‍ പീറ്റര്‍, കോസ്റ്റ്യൂ ഡിസൈനര്‍: ശിവകുമാര്‍, മേക്കപ്പ്: സുരേഷ് കെ ജോണ്‍, സ്റ്റണ്ട്: ബ്രൂസ്ലീ രാജേഷ്, കൊറിയോഗ്രാഫി: കിരണ്‍ ക്രിഷ്, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, സ്റ്റുഡിയോ: സിനിഹോപ്‌സ്, സൗണ്ട് ബ്രിവറി, ടൈറ്റില്‍സ് & വി.എഫ്.എക്‌സ്: ശ്രീനാഥ്, സ്റ്റില്‍സ്: സന്തോഷ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, മാര്‍ക്കറ്റിംഗ്: ബി.സി ക്രീയേറ്റീവ്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മോമന്റ്‌സ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # എയ്ഞ്ചലോ
angelo horror movie POSTER

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES