Latest News

സംവിധായകന്‍ ഷോട്ട് ശരിയാണെന്ന് പറഞ്ഞാലും ഞാന്‍ ഒരിക്കലും സന്തോഷവതിയാകാറില്ല; സിനിമ കാണുമ്പോള്‍ സ്‌ക്രീനില്‍ ഞാനാണെന്ന് മറന്നുപോകാറുണ്ട്; ബ്രേക്കപ്പിനെക്കുറിച്ചും ഇംപോസ്റ്റര്‍ സിന്‍ഡ്രോമിനേക്കുറിച്ചും അനന്യ പാണ്ഡേ

Malayalilife
സംവിധായകന്‍ ഷോട്ട് ശരിയാണെന്ന് പറഞ്ഞാലും ഞാന്‍ ഒരിക്കലും സന്തോഷവതിയാകാറില്ല; സിനിമ കാണുമ്പോള്‍ സ്‌ക്രീനില്‍ ഞാനാണെന്ന് മറന്നുപോകാറുണ്ട്; ബ്രേക്കപ്പിനെക്കുറിച്ചും ഇംപോസ്റ്റര്‍ സിന്‍ഡ്രോമിനേക്കുറിച്ചും അനന്യ പാണ്ഡേ

ബോളിവുഡ് താരം ആദിത്യ റോയ് കപൂറും അനന്യ പാണ്ഡേയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. അതിനുപിന്നാലെ മുന്‍കാമുകനുമായി വേര്‍പിരിഞ്ഞതിന് ശേഷമുണ്ടായ വേദനയും നിരാശയും മറികടന്നത് എങ്ങനെയെന്ന് അനന്യ പാണ്ഡേ വെളിപ്പെടുത്തിയിരുന്നു. അതിനായി താന്‍ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞിരുന്നുവെന്നാണ് നടി പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം.

ഇംപോസ്റ്റര്‍ സിന്‍ഡ്രോമിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് അനന്യ തുറന്നുപറഞ്ഞിരിക്കുന്നത്. അഭിമുഖങ്ങള്‍ക്കിടയില്‍ പലപ്പോഴും പേര് യഥാര്‍ഥത്തില്‍ എന്റേതല്ലെന്ന് തോന്നിയിട്ടുണ്ട്. മൂന്നാമതൊരാളാണെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് ഞാന്‍ മറ്റൊരാളാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ സിനിമ കാണുമ്പോഴും ഇത്തരത്തില്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഞാന്‍ ആളുകളില്‍ ഒരാളായാണ് അത് കാണുന്നത്. സ്‌ക്രീനില്‍ ഞാനാണല്ലോ എന്ന കാര്യം മറന്നുപോകാറുണ്ട്.- അനന്യ പാണ്ഡെ പറഞ്ഞു.

എനിക്ക് തുടര്‍ച്ചയായി ഓരോ കാര്യത്തിലും ഉറപ്പുവരുത്തല്‍ നടത്തേണ്ടതുണ്ട്. സംവിധായകന്‍ ഷോട്ട് ശരിയാണെന്ന് പറഞ്ഞാലും ഞാന്‍ ഒരിക്കലും സന്തോഷവതിയാകാറില്ല. ഇനിയും മികച്ച രീതിയില്‍ ചെയ്യാമല്ലോ എന്നാണ് എല്ലായ്‌പ്പോഴും തോന്നുന്നത്-അനന്യ പാണ്ഡെ കൂട്ടിച്ചേര്‍ത്തു..

മുതിര്‍ന്ന നടന്‍ ചങ്കി പാണ്ഡെയുടെയും സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനറായ ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ പാണ്ഡെ. പിതാവിന്റെ പാത പിന്തുടര്‍ന്ന്, 2019 മെയ് 10-ന് സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചു. പിന്നെ താരപുത്രിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിന് പുറകെ ഒന്നായി ഹിറ്റ് ചിത്രങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

പുറത്തറിങ്ങാനിരിക്കുന്ന സി.ടി.ആര്‍.എല്‍. എന്ന ചിത്രത്തിന്റെ പ്രമോഷനിടെ മുന്‍കാമുകനുമായി വേര്‍പിരിഞ്ഞശേഷം അതിന്റെ വേദനയും നിരാശയും മറികടക്കാന്‍ താന്‍ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞിരുന്നുവെന്നാണ് അനന്യ പാണ്ഡെ പറഞ്ഞിരുന്നു ഇത് ചെയ്യുന്ന ഒരേ ഒരാള്‍ ഞാന്‍ മാത്രമല്ലെന്നും ഒത്തിരിപ്പേരുണ്ടെന്നും അനന്യ പാണ്ഡെ പറയുന്നു. താന്‍ ഇപ്പോള്‍ ചെയ്യാറില്ലെങ്കിലും അങ്ങനെയുണ്ടായിരുന്നുവെന്ന് അനന്യ പാണ്ഡെയും പറഞ്ഞു. നിരാശ മറികടക്കാന്‍ നല്ലൊരു വഴിയാണതെന്നും അനന്യ പാണ്ഡെ പറഞ്ഞു. മുന്‍കാമുകനെ ഓര്‍മിപ്പിക്കുന്ന സാധനങ്ങള്‍ എക്സ് ബോക്സ് എന്ന പേരിട്ട പെട്ടിയിലിട്ട് അതൊന്നിച്ച് കത്തിച്ചുകളഞ്ഞുവെന്നും അനന്യ പറഞ്ഞു. 

സി.ടി.ആര്‍.എല്ലിന്റെ സംവിധായകന്‍ വിക്രമാദിത്യ മോട്വാനെയോട് ബ്രേക്കപ്പുകള്‍ എങ്ങനെ മറികടക്കുമെന്നായിരുന്നു ചോദ്യം. എന്തുതന്നെയായാലും അത് അഭിമുഖീകരിച്ചേ തീരൂവെന്ന് വിക്രമാദിത്യ മറുപടി നല്‍കി. ആരോടെങ്കിലും സംസാരിച്ചോ ഫോട്ടോ കത്തിച്ചോ ആ വിഷമം മറികടക്കണമെന്ന് വിക്രമാദിത്യ പറഞ്ഞു. പിന്നീട് അദ്ദേഹം അനന്യ പാണ്ഡയെയോട് അഭിപ്രായം തേടുകയായിരുന്നു. തുടര്‍ന്നായിരുന്നു വെളിപ്പെടുത്തല്‍.
 

ananya pandey breakup

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക