പ്രഭാസ് നായകനായി ഒപ്പം അഭിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ എന്നിവര്‍ അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രം കല്‍കി 2898 എഡി എന്ന ചിത്രം അടുത്തിടെയാണ് അമേരിക്കയിലെ സാന്റിയാഗോയിലെ കോമിക് കോണില്‍ അവതരിപ്പിച്ചത്. ഈ അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു കല്‍കി 2898 എഡി.
ഈ ചടങ്ങില്‍ കമലിനെ കൂടാതെ പ്രഭാസ്, റാണ ദഗ്ഗുബതി, നാഗ് അശ്വിന്‍, സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രശസ്തരായ താരങ്ങള്‍ ഉണ്ടായിരുന്നു. അഭിതാഭ് ബച്ചന്‍ ചടങ്ങില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് പങ്കെടുത്തത്അതിനിടെ കമല്‍ഹാസനെക്കുറിച്ചുളള അമിതാഭ് ബച്ചന്റെ കമന്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
ചടങ്ങില്‍ അമിതാഭ് ബച്ചനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കമല്‍ ഹാസന്‍ . അതിനിടെയാണ് ബിഗ് ബി ഇടപെട്ടത്. 'കമല്‍ ജി ഇത്രത്തോളം എളിമ വേണ്ട്. നിങ്ങള്‍ ഞങ്ങള്‍ എല്ലാവരെക്കാളും വലിയ ആളാണ് 'എന്നാണ് അമിതാഭ് ബച്ചന്‍ പറഞ്ഞത്. അതോടെ വേദിയിലും സദസിലുമിരുന്നവര്‍ ചിരിക്കുകയായിരുന്നു.
ഷോലെയിലെ സഹസംവിധായകനായി പ്രവര്‍ത്തിച്ചതിനെക്കുറിച്ചും കമല്‍ പറഞ്ഞു. ചിത്രത്തെ താന്‍ വെറുത്തെന്നും സിനിമ കണ്ട് ഉറങ്ങാന്‍ സാധിച്ചില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ സിനിമകളെക്കുറിച്ച് അമിതാഭ് ബച്ചന്‍ നല്ലത് പറയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഗ് അശ്വിനാണ് കല്‍ക്കി 2898 എഡി സംവിധാനം ചെയ്യുന്നത്. 600 കോടി രൂപയാണ് കല്‍കിയുടെ ബജറ്റ്. നാഗ് അശ്വിന്‍ തന്നെയാണ് തിരക്കഥയും. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്
.