പുഷ്പ ദ റൂളിന് ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനുമായി ഒന്നിക്കുമെന്ന് നടന്‍ ഫഹദ് ഫാസില്‍. ചിത്രം അടുത്ത വര്‍ഷത്തേക്കാണ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് എന്നും ഫഹദ് പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത് പൃഥിരാജ് നായകനായി എത്തിയ ഗോള്‍ഡ് സിനിമയ്ക്ക് എതിരെ വലിയ വിമര്‍ശനം നേടിയിരുന്നു. ഇതോടെ താന്‍ തമിഴ് സിനിമയിലേക്ക് പോവുകയാണ് എന്ന് അല്‍ഫോന്‍സ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഫഹദിന്റെ വെളിപ്പെടുത്തലോടെ സംവിധായകന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നുവെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.
ഈ സിനിമയുടെ ഓഡീഷനുമായി ബന്ധപ്പെട്ട് ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഇനി താന്‍ കേരളത്തിലേക്ക് ഉടനെ ഇല്ലെന്നും എനിക്ക് തോന്നുമ്പോള്‍ വരുമെന്നും അല്‍ഫോന്‍സ് പറഞ്ഞിരുന്നു.തനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരുമെന്നും താന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതിയെന്നും ആയിരുന്നു അല്‍ഫോന്‍സ് പറഞ്ഞത്.
അല്‍ഫോന്‍സ് ഇപ്പോള്‍ മറ്റൊരു സിനിമയുടെ തിരക്കിലാണ്. പുതിയൊരു ചിത്രത്തിനായി മാനസികമായി തയാറായിട്ടേ ചിത്രത്തിന്റെ ഭാവി പരിപാടികളുമായി മുന്നോട്ട് പോവൂയെന്നും ഫഹദ് പറഞ്ഞു.തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുഷ്പ ദ റൂളിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഫഹദ് സംസാരിച്ചു.
അടുത്ത വര്‍ഷം ഓഗസ്റ്റിനും മെയ്ക്കുമിടയിലായിരിക്കും ചിത്രം റിലീസിനെത്തുന്നത്. പുഷ്പ ദ റൂളില്‍ അല്ലു അര്‍ജ്ജുന്റെ കഥാപാത്രത്തിനായിരുന്നു മുന്‍തൂക്കം. പുഷ്പയും ഭഗവദ് സിങ്ങിനുമിടയില്‍ ഒരുപാട് സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുണ്ട്. രണ്ടാം ഭാഗം സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്- ഫഹദ് വ്യക്തമാക്കി. അല്ലു അര്‍ജ്ജുനായിരുന്നു പുഷ്പയുടെ വേഷത്തിലെത്തിയിരുന്നത്. ഭഗവദ് സിങ്ങെന്ന വില്ലന്റെ വേഷത്തിലായിരുന്നു ഫഹദ് എത്തിയത്. രണ്ടാം ഭാഗം ഈ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ളതാണ്, ഫഹദ് പറഞ്ഞു.
അതേസമയം 'വിക്രം' സിനിമയ്ക്ക് ശേഷം ലോകേഷുമായി അടുത്ത സിനിമയുടെ ഭാഗമാകുകയാണ് ഫഹദ്. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സില്‍ ഭാഗമാകാന്‍ കഴിയുക തന്നെ ആവേശകരമാണെന്നും ഫഹദ് പറഞ്ഞു.