ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ സുപരിചിതയായ താരമാണ് ഐമ സെബാസ്റ്റിന്‍. പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത മുഖമായി ഐമ മോഹന്‍ലാലിന്റെ മകളായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു.നാല് സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചിട്ടുളളു. പിന്നീച് ിവാഹിതയായ ശേഷം ഐമ വെളളിത്തിരയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
2016 ല്‍ പുറത്തിറങ്ങിയ ദൂരമായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. അതിന് ശേഷം ജക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലും ഐമ ശ്രദ്ധ നേടിയിരുന്നു. താരം അവസാനാമയി അഭിനയിച്ച ചിത്രം പടയോട്ടമായിരുന്നു. ഐമ ഒരു ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയാണ്. ഒരു ഇരട്ട സഹോദരിയാണ് താരത്തിന്.
RECOMMENDED FOR YOU:
no relative items