Latest News

50 കോടി നഷ്ടപരിഹാരം വേണം; ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകള്‍ക്കെതിരേ മാനനഷ്ടക്കേസുമായി നടി രുപാലി ഗാംഗുലി;നടപടി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് എതിരെ

Malayalilife
 50 കോടി നഷ്ടപരിഹാരം വേണം; ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ മകള്‍ക്കെതിരേ മാനനഷ്ടക്കേസുമായി നടി രുപാലി ഗാംഗുലി;നടപടി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് എതിരെ

നിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഭര്‍ത്താവിന്റെ ആദ്യവിവാഹത്തിലെ മകള്‍ ഇഷയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടി രുപാലി ഗാംഗുലി. 50 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് രുപാലി കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്നും ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും കേസില്‍ പറയുന്നുണ്ട്.

രുപാലിയുടെ ഭര്‍ത്താവ് അശ്വിന്‍ വര്‍മയുടെ ആദ്യവിവാഹത്തിലെ മകളാണ് ഇഷ വര്‍മ. അച്ഛനും തന്റെ അമ്മയും വേര്‍പിരിയാന്‍ കാരണം രണ്ടാനമ്മയായ രുപാലി ഗാംഗുലിയാണ് എന്നുമായിരുന്നു ഇഷ വര്‍മയുടെ ആരോപണം. രുപാലി മാനസികമായി ശാരീരികമായും തന്നെയും തന്റെ അമ്മയെയും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും ഇഷ ആരോപിച്ചിരുന്നു.

2020ല്‍ ഇക്കാര്യം ഇഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുയും പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ വീണ്ടും വൈറലായതോടെയാണ് വിഷയം ചര്‍ച്ചയാകുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ഇതേ വിഷയത്തില്‍ ഇഷ വീണ്ടും പ്രതികരിച്ചിരുന്നു.

അതേസമയം, രുപാലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ ഉന്നയിച്ച് പോസ്റ്റ് ചെയ്ത വീഡിയോ ഇഷ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല തന്റെ അക്കൗണ്ട് ഇഷ പ്രൈവറ്റ് ആക്കുകയും ചെയ്തിട്ടുണ്ട്.

actress rupali ganguly filed defamation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES