നിരവധി താര വിവാഹങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് നടന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളൊക്കെ പാലിച്ചുകൊണ്ടായിരുന്നു വിവാഹങ്ങള്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി മിയ ജോര്‍ജ്ജിന്റെ വിവാഹവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തിയത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങളും എത്തിയിരുന്നു. മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങള്‍.
കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ.എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ മിയയുടെയും അശ്വിന്റെയും മനസമ്മതം നടന്നിരിക്കുകയാണ്. മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഇപ്പോഴിതാ അശ്വിനൊപ്പമുള്ള മിയയുടെ മനസമ്മതം കഴിഞ്ഞെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മനസമ്മതത്തിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. ഇതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ വിവാഹവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ലൈറ്റ് പിങ്ക് നിറമുള്ള നിറയെ വര്‍ക്കുകളുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്.
വെള്ള ഷര്‍ട്ടില്‍ ഇളംനീല നിറമുള്ള ഓവര്‍കോട്ടും നോര്‍മല്‍ പാന്റുമായിരുന്നു അശ്വിന്റെ വേഷം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തിരിക്കുന്നത്. കൊവിഡ് പ്രശ്‌നങ്ങളുള്ളതിനാല്‍ എല്ലാ മുന്‍കരുതലുകളും താരകുടുംബം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. അശ്വിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരു രുടെയും വിവാഹനിശ്ചയം. രണ്ട് ദിവസം മുന്‍പാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത് വന്നത്.മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകള്‍ക്ക് വരനായി കണ്ടെത്തിയത്. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവാഹം സെപ്റ്റംബറിലാണെന്നാണ് അറിയുന്നത്. എറണാകുളം സ്വദേശിയായ അശ്വിന്‍ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. മിയയെ വളരെ നന്നായി മനസ്സിലാക്കിയ ആളാണ് അശ്വിനെന്ന് ഇരുവരും ഒരുമിച്ചെത്തിയ അഭിമുഖങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇപ്പോള്‍ വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.