ആമുഖം ആവശ്യമില്ലാത്ത നടിയാണ് ലക്ഷ്മി പ്രിയ. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന വിശേഷണം ആണ് ലക്ഷ്മി പ്രിയയ്ക്ക് യോജിക്കുക. എഴുത്തുകാരി കൂടിയായ താരം തന്റെ ആത്മകഥ പുറത്തിക്കിയിരുന്നു. സ്വന്തം നിലപാടുകളുടെ പേരില്‍ ആവശ്യവും അനാവശ്യമായ വിവാദങ്ങളിലും പെട്ടിട്ടുള്ള വ്യക്തികൂടിയാണ് താരം. ഇപ്പോള്‍ ലക്ഷ്മി പ്രിയ പുതിയൊരു വിവാദത്തില്‍പെട്ടിരിക്കയാണ്. താരം ഒരു ചിത്രത്തിനിട്ട മോശം കമന്റിന് നേരെയാണ് ഇപ്പോള്‍ ആരാധകര്‍ പൊട്ടിത്തെറിക്കുന്നത്.
വടക്കന്‍ പറവൂര്‍ മന്നം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഒരു ചിത്രത്തിനാണ് താരം കമന്റിട്ടത്. ക്ഷേത്രം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ജീവനക്കാരന്‍് ബലിക്കല്ലില്‍ കയറിനിന്ന് മേല്‍ക്കൂര വൃത്തിയാക്കുന്ന ചിത്രമായിരുന്നു ഇത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ ലക്ഷ്മി പ്രിയ ഇട്ട കമന്റാണ് വൈറലായി മാറിയത്. ബലിക്കല്ലില്‍ അറിയാതെ ചവിട്ടിയാല്‍ പോലും തൊട്ടുതൊഴാനായി പോലും വീണ്ടും ഒന്നുകൂടി തൊടരുത് എന്നല്ലേ പ്രമാണം? ഈ നാറി ഇനി അധികദിവസമില്ല. ഇവന്റെ സമയം അടുത്തു. അവന്‍ അത് ഇരന്നുവാങ്ങി എന്നാണ് ലക്ഷ്മിപ്രിയ കുറിച്ചത്. പോസ്റ്റ് കണ്ട പലരും ലക്ഷ്മിപ്രിയയുടെ ഇത്തരത്തിലുള്ള പ്രതികരണം കണ്ട് ഞെട്ടുകയായിരുന്നു. പ്രശസ്തയായ ഒരു നടി ഇത്തരത്തില്‍ ഒരു കമന്റിടുന്നത് നല്ലതാണോ എന്നാണ് കമന്റിന് പലരും പ്രതികരിച്ചത്. പലരും നടിയുടെ കമന്റിന് ചിരി റിയാക്ഷനാണ് ഇട്ടത്. ഇത് നടിയെ കൂടുതല്‍ പ്രകോപിച്ചു. എല്ലാ കമന്റിനും തൊലി എക്സ്പ്രഷന്‍ ഇട്ട എല്ലാ മോന്‍മാര്‍ക്കും മോള്‍മാര്‍ക്കും നമോവാകം എന്നായിരുന്നു ഇതിനോട് താരത്തിന്റെ പ്രതികരണം. മനുഷ്യനേക്കാള്‍ വലുതായി മതത്തെ കാണുന്നതിന്റെ ഉത്തമോദാഹരണമാണിത് എന്ന് സോഷ്യല്‍ മീഡിയയില്‍ പൊതുവായ അഭിപ്രായമുയര്‍ന്നു. ഒരാളുടെ മരണം പ്രതീക്ഷിക്കുന്ന അത്ര ക്രൂരത മറ്റൊന്നുമായും താരമത്യം പോലും അര്‍ഹിക്കുന്നില്ല എന്നതാണ് ആളുകളുടെ പ്രതികരണവും.
അതേസമയം ഇപ്പോള്‍ മോഡലും നടിയുമായ രേവതി സമ്പത്തും ലക്ഷ്മിക്കെതിരെ തുറന്നടിച്ച് രംഗത്തെത്തി. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്ക് വച്ചുകൊണ്ടാണ് രേവതി സമ്പത്ത് മറുപടിയുമായി രംഗത്ത് വന്നത്. അയാള്‍ അയാളുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. ഇതിനുമുമ്പും എത്രയോ പേര്‍ അതിനു മുകളില്‍ കയറി നിന്ന് മാറാല അടിച്ചിട്ടുണ്ടാകും. അയാള്‍ നശിക്കാനുള്ള സമയമായി, നശിച്ചു എന്നൊക്കെ പറയുമ്പോള്‍ ടമാര്‍ പടാര്‍ പോലെയുള്ള ഇടങ്ങളില്‍ ചെന്ന് നിന്ന് അസഭ്യവും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ കോമഡികളുടെ മുന്നില്‍ കൈയടിക്കുന്ന താങ്കള്‍ സ്വയം ഒരു വിലയിരുത്തല്‍ എങ്കിലും നടത്താന്‍ തയ്യാറാകണം.പ്രമാണങ്ങളൊക്കെ വലിച്ചെറിഞ്ഞ് തന്നെയാണ് നമ്മള്‍ ഇതുവരെ മുന്നേറ്റങ്ങളൊക്കെ നടത്തിയിട്ടുള്ളത്... അത് മറക്കരുത് എന്ന് രേവതി ഓര്‍മ്മിപ്പിക്കുന്നു. അമ്പലത്തില്‍ തിരക്ക് കൂടമ്പോള്‍ പലരും ബലിക്കല്ലിന്റെ മുകളില്‍ ചവിട്ടാറും കയറിനില്‍ക്കാറുമുണ്ട്. ദൈവത്തെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് അത്. കോവിഡിന്റെ കൂടി കാലത്ത് എത്രമാത്രം കോമഡിയാണ് താങ്കള്‍ പറഞ്ഞിരിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ചിരിയടക്കാനാകുന്നില്ല. തീര്‍ത്ഥത്തിനുപകരം സാനിറ്റൈസര്‍ കൊടുക്കുന്ന ക്ഷേത്രങ്ങളുടെ അതിപുരാതന ഗോപുരങ്ങള്‍ക്കും പ്രതിഷ്ഠകള്‍ക്കും നേരെ അണുനശീകരണം നടത്തേണ്ടി വരുന്ന ഒരു കാലത്ത് ഇങ്ങനെയൊക്കെ കമന്റ് പറയണമെങ്കില്‍ അപാര തൊലിക്കട്ടി തന്നെ ഒരാള്‍ക്ക് വേണമെന്നും രേവതി പറയുന്നു. അതേസമയം ലക്ഷ്മി പ്രിയ ആകില്ല കമന്റിട്ടതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ലക്ഷ്മിപ്രിയ വിവാദത്തില്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.