Latest News

ചാക്കോച്ചന്റെ ഇസക്കുട്ടന് കളിക്കാന്‍ രമേശ് പിഷാരടിയുടെ വക ആനവണ്ടി; നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തല്ലേ എന്ന് ആരാധകര്‍

Malayalilife
 ചാക്കോച്ചന്റെ ഇസക്കുട്ടന് കളിക്കാന്‍ രമേശ് പിഷാരടിയുടെ വക ആനവണ്ടി; നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തല്ലേ എന്ന് ആരാധകര്‍

നിരവധി ചികിത്സകള്‍ക്കും കണ്ണീരിനും നേര്‍ച്ചകള്‍ക്കുമൊടുവിലാണ് ചാക്കോച്ചനും പ്രിയയും ഇസഹാക്ക് ജനിച്ചത്. ഇസഹാക്ക് കുഞ്ചാക്കോ ബോബന്‍ എന്ന ഇസുവിന്റെ ജനനത്തിന് ശേഷം ഭാഗ്യവര്‍ഷമാണ് ചാക്കോച്ചന് ഉണ്ടായത്. അദ്ദേഹം കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായി എത്തിയ വൈറസും നായകനായി എത്തിയ അഞ്ചാം പാതിരയും 2019ലെ തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ആരാധകര്‍ക്ക് മകനോടുള്ള ഇഷ്ടം അറിയാവുന്നതിനാല്‍ തന്നെ ഇസുക്കുട്ടന്റെ എല്ലാ വിശേഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകന്‍ ഇഴഞ്ഞുനീങ്ങാന്‍ തുടങ്ങിയെന്നും നില്‍ക്കാന്‍ പഠിച്ചെന്നുമൊക്കെ ചിത്രങ്ങളിലൂടെ ചാക്കോച്ചന്‍ വ്യക്തമാക്കിയിരുന്നു.

ഈ ലോക്ഡൗണ്‍ കാലത്ത് മകനൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ ചാക്കോച്ചന്‍.  മകനൊപ്പം കളിക്കുന്ന ചിത്രങ്ങള്‍ ചാക്കോച്ചന്‍ പങ്കുവയ്ക്കാറുണ്ട്. ഫുട്ബാള്‍ കളിക്കുന്ന ഇസഹാക്കിന്റെ ചിത്രം നേരത്തെ ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു.ഇപ്പോഴിതാ ഇസഹാക്ക് എന്ന ഇസക്കുട്ടന് രമേഷ് പിഷാരടി സമ്മാനിച്ച കളിപ്പാട്ടങ്ങളുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ഇസക്കുട്ടന് ഒരു ആനവണ്ടിയും വാക്കറുമാണ് പിഷാരടി സമ്മാനിച്ചിരിക്കുന്നത്.'ജൂനിയറിനുള്ള കളിപ്പാട്ടങ്ങള്‍. രമേഷ് പിഷു സംരംഭം' എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചന്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്തായാലും പതിവുപോലെ ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. കൊച്ചിന്റെ അപ്പനാണോ ബസിന്റെ കണ്ടക്ടര്‍ എന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇസക്കുട്ടന്‍ ഈ കളിപ്പാട്ടം കൊണ്ടു കളിക്കുന്ന ചിത്രം വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

actor kunjacko boban shares a picture of izahaak playing with toys

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES