Latest News

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതി പോലീസ് പിടിയില്‍; ആലുവാ ദേശിയപാതയില്‍ ഇന്നലെ രാത്ര ഉണ്ടായ സംഭവത്തില്‍ നടനെതിരെ കേസെടുത്ത് പോലീസ്;  വാര്‍ത്ത പരന്നതോടെ നടനെതിരെ ട്രോളുമായി സോഷ്യല്‍മീഡിയയും

Malayalilife
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതി പോലീസ് പിടിയില്‍; ആലുവാ ദേശിയപാതയില്‍ ഇന്നലെ രാത്ര ഉണ്ടായ സംഭവത്തില്‍ നടനെതിരെ കേസെടുത്ത് പോലീസ്;  വാര്‍ത്ത പരന്നതോടെ നടനെതിരെ ട്രോളുമായി സോഷ്യല്‍മീഡിയയും

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ച നടന്‍ ഗണപതിക്കെതിരെ കേസെടുത്ത് പൊലീസ്. ദേശീയപാതയില്‍ അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് നടന്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.

അമിതവേ?ഗത്തില്‍ വാഹനം പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അത്താണി, ആലുവ എന്നിവിടങ്ങളില്‍ നടന്റെ വാഹനം പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഇതിനെ തുടര്‍ന്ന്, കളമശേരിയില്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ?ഗണപതി മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയത്.

ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദേശീയപാതയിലെ ലെയ്‌നുകള്‍ പൊടുന്നനെ മാറി അമിതവേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുന്നത് എറണാകുളം എസിപിയുടെ ശ്രദ്ധയില്‍ പെട്ടത്. ഗണപതിക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം ഗണപതി അറസ്റ്റിലായതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ ട്രോളുകളും കമന്റുകളും നിറയുകയാണ്. ദദൈവത്തിന്െറ പേരുമിട്ട് അതിനു നിരക്കാത്ത പരിപാടിയാണല്ലോ കാണിച്ചുകൂട്ടുന്നത് എന്നും വിനോദയാത്ര എന്ന സിനിമയിലെ ഗണപതിയുടെ 'പാലും പഴവും കൈകളിലേന്തി'എന്ന  രംഗമുപയോഗിച്ചും ട്രോളുകളുള്‍ നിറയുകയാണ്.

Read more topics: # ഗണപതി
actor ganapathi arrest police

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക