Latest News

അവരുളളത് കൊണ്ട് കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു; കൊമേഴ്‌സ് ഡേയ്ക്ക് പാട്ടു പോടുന്ന ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍; ചോക്ലേറ്റ് നായകന്റെ കോളേജ് കാല ഓര്‍മ്മകള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
അവരുളളത് കൊണ്ട് കല്ലേറ് കിട്ടാതെ രക്ഷപ്പെട്ടു; കൊമേഴ്‌സ് ഡേയ്ക്ക് പാട്ടു പോടുന്ന ചിത്രം പങ്കുവച്ച് ചാക്കോച്ചന്‍; ചോക്ലേറ്റ് നായകന്റെ കോളേജ് കാല ഓര്‍മ്മകള്‍ ഏറ്റെടുത്ത് ആരാധകര്‍

ലോക്ഡൗണില്‍ അഭിനയത്തിന് ഇടവേള നല്‍കി വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ പഴയ ചിത്രങ്ങളുടെയും ഓര്‍മ്മകളുടെയും കുത്തിപ്പൊക്കലുകളാണ് നടക്കുന്നത്. ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും ഓര്‍മ്മകളുമൊക്കെ പങ്കുവച്ച് എത്താറുണ്ട്. തന്റെ കുടുംബത്തിന്റെ ചിത്രങ്ങളും ലോക്ഡൗണ്‍ വിശേഷങ്ങളും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ചാക്കോച്ചന്‍. ലോക്ഡൗണില്‍ തന്റെ പഴയ ചിത്രങ്ങള്‍ പങ്കുവച്ച് താരം എത്തിയിരുന്നു. കഴിഞ്ഞ  ദിവസങ്ങളില്‍ തന്റെ കോളേജ് കാല ഓര്‍മ്മകള്‍ പങ്കുവച്ച് താരം എത്തിയിരുന്നു. കോളേജ് കാലത്തെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ചാക്കോച്ചന്‍ എത്തിയത്. 

ആലപ്പുഴ എസ് ഡി കോളജിലെ 1997 ബാച്ച് വിദ്യാര്‍ഥിയാണ് ചാക്കോച്ചന്‍. കോളജ് കാലത്തെ രണ്ടു ചിത്രങ്ങളാണ് 'കുത്തിപ്പൊക്കലിന്റെ' ഭാഗമായി അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിരിക്കുന്നത്. കൊമേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ ചാക്കോച്ചന്‍ കൊമേഴ്‌സ് ഡേയ്ക്ക് പാടട്ടു പാടുന്ന ചിത്രമാണ് ഒന്ന്. സുഹൃത്തുക്കളായി സോണി, വിനീത് എന്നിവര്‍ക്കൊപ്പം സ്റ്റേജില്‍ 'അല്ലിയാമ്പല്‍ കടവില്‍' പാടുന്ന ചാക്കോച്ചന്റെ ചിത്രം ചിരിപ്പിക്കുന്നതാണ്. അവരുള്ളതു കൊണ്ടാണ് താന്‍ കല്ലേറ് കിട്ടാതെ രക്ഷപെട്ടതെന്നും ചാക്കോച്ചന്‍ പറയുന്നു.  പുറകില്‍ ഉളളവരുടെ മുഖഭാവം ശ്രദ്ധിക്കാനും താരം  കുറിച്ചിട്ടുണ്ട്. 

സുഹൃത്തിന്റെ യമഹ ബൈക്കില്‍ ചാരി നില്‍ക്കുന്നതാണ് മറ്റൊരു ചിത്രം. ക്ലാസ് കട്ട് ചെയ്യല്‍, കടം വാങ്ങിയ സുഹൃത്തിന്റെ ബൈക്ക്, മഴയുള്ള ദിവസങ്ങള്‍ 90കളിലെ ത്രല്ലര്‍ എന്നാണ് ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചിത്രം തനിക്ക് അയച്ചു തന്ന സുഹൃത്തിന് ചാക്കോച്ചന്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.
 

actor chakochan shares his college memories

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES