Latest News

കോവിഡ് ഭേദമായി; ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതായി അഭിഷേക് ബച്ചന്‍

Malayalilife
കോവിഡ് ഭേദമായി;  ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതായി അഭിഷേക് ബച്ചന്‍


 കോവിഡ് ബാധിച്ച് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 29 ദിവസമായി അഭിഷേക് ചികിത്സയിലായിരുന്നു. അഭിഷേക്കിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത വാര്‍ത്ത അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പങ്കുവെച്ചു.തന്നെയും തന്റെ കുടുംബത്തേയും ശ്രദ്ധയോടെ പരിപാലിച്ച നാനാവതി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അഭിഷേക് നന്ദി പറഞ്ഞു.


 ബച്ചന്‍ കുടുംബത്തിലെ നാലുപേര്‍ കോവിഡ് പോസ്റ്റീവായി ആശുപത്രിയിലായിരുന്നു. ഇവരില്‍ അമിതാഭാ ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, കൊച്ചുമകള്‍ ആരാധ്യ എന്നിവര്‍ നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു.മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു ബച്ചന്‍ കുടുംബം കഴിഞ്ഞത്. ഡിസ്ചാര്‍ജ്ജ് ആയ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ അറിയിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയ താരം വീട്ടില്‍ ക്വാറന്റൈനീല്‍ തുടരുകയാണ്. 

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES