സോഷ്യല്‍ മീഡിയയിലും സജീവമായ അഭയ മോഡലിംഗും പാട്ടും ഒക്കെയായി നിറഞ്ഞു നില്‍ക്കുകയാണ് അഭയ. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിങ് റിലേഷന്‍ഷിപ്പായത് മുതല്‍ വേര്‍പിരിയലിന് ശേഷവും അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലടക്കം ഇവര്‍ക്കെതിരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ അഭയയുടെ നിലപാടിന് കെയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.
അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് അഭയ തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി ഗോപിയെ മോശക്കാരനാക്കുന്നത് ശരിയല്ലെന്നാണ് വ്യക്തമാക്കി.താന്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിടുമ്പോള്‍ തന്നെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ചില ആളുകള്‍ കമന്റിടും, അല്ലേലും അവന്‍ കണ്ട് പഠിക്കട്ടെ, ഇപ്പോ എങ്ങനെയിരിക്കുന്നു എന്നൊക്കെ.
എന്നാല്‍ ഒരാളെ ഇകഴ്ത്തിക്കൊണ്ട് എന്നെ പുകഴ്ത്തുന്നത് ശരിയായ മാര്‍ഗമല്ല എന്നാണ് അഭയ പറഞ്ഞത്. നിങ്ങള്‍ക്ക് എന്നെ സ്നേഹിക്കണമെന്നുണ്ടെങ്കില്‍ എന്നെക്കുറിച്ച് പറയൂവെന്നാണ് അഭയ പറയുന്നത്.
നിങ്ങള്‍ നന്നായിരിക്കുന്നു, നിങ്ങള്‍ സ്ട്രോംഗായി വന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയൂ എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.
തന്നെ വേദനിപ്പിച്ച് പോയ ഒരാളോട് എങ്ങനെയാണ് ഇങ്ങനെ സ്നേഹത്തോടെ പെരുമാറാന്‍ സാധിക്കുന്നത് എന്നാണ് താരത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്.നിങ്ങള്‍ ഗോപിയെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നും എത്ര മാത്രം ഇപ്പോഴും സ്നേഹിക്കുന്നുവെന്നതിനും തെളിവാണ് ഈ വാക്കുകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്. സാരമില്ല നിങ്ങള്‍ക്ക് ഗോപിയെക്കാള്‍ നല്ലൊരാളെ കിട്ടുമെന്നും ആരാധകര്‍ സമാധാനിപ്പിക്കുന്നു.
ഉയിരാണ്, ഉക്രെയിന്‍ ഡയറീസ് എന്ന് തുടങ്ങി നിരവധി സന്ദര്‍ഭങ്ങളിലായി അഭയ പങ്കിട്ട ഗോപി സുന്ദറിനൊപ്പമുള്ള നിമിഷങ്ങള്‍ ഇപ്പോഴും താരം ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീഖ്ഖ് ചെയ്യാതെ കാത്ത് സൂക്ഷിച്ചിട്ടുണ്ട്.