Latest News

ദ ഗോട്ടിനായി ശിവകാര്‍ത്തികേയന്‍ പ്രതിഫലം വാങ്ങിച്ചില്ല; സര്‍പ്രൈസ് സമ്മാനവുമായി വിജയ്;ഗോട്ടില്‍ കാമിയോ കലക്കിയതിനുള്ള സമ്മാനം

Malayalilife
 ദ ഗോട്ടിനായി ശിവകാര്‍ത്തികേയന്‍ പ്രതിഫലം വാങ്ങിച്ചില്ല; സര്‍പ്രൈസ് സമ്മാനവുമായി വിജയ്;ഗോട്ടില്‍ കാമിയോ കലക്കിയതിനുള്ള സമ്മാനം

വിജയ് ചിത്രം 'ദ ഗോട്ട്' നെഗറ്റീവ് പ്രതികരണങ്ങള്‍ നേടിയെങ്കിലും ചിത്രം തമിഴകത്ത് വന്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തില്‍ സര്‍പ്രൈസ് കാമിയോ ആയിരുന്നു നടന്‍ ശിവകാര്‍ത്തികേയന്റെ വേഷം. സിനിമയുടെ ക്ലൈമാക്‌സില്‍ ആയിരുന്നു ശിവകാര്‍ത്തികേയന്‍ എത്തിയത്. ഗോട്ടില്‍ പ്രതിഫലം വാങ്ങാതെ ആയിരുന്നു നടന്‍ അഭിനയിച്ചത്. ഗോട്ടിന്റെ ഭാഗമായതിനാല്‍ ശിവകാര്‍ത്തികേയന് സര്‍പ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് വിജയ്. 

ശിവകാര്‍ത്തികേയന് ആഡംബര വാച്ച് സമ്മാനിക്കുന്ന വിജയ്യുടെ വീഡയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗോട്ട് ഷൂട്ടിനിടെ തന്നെയാണ് വിജയ് സ്‌നേഹ സമ്മാനം നല്‍കിയത്.സമ്മാനം നല്‍കുന്നതിന്റെ വീഡിയോ ഈ സിനിമയുടെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടുണ്ട്. അതേസമയം ഇരട്ട വേഷത്തിലാണ് വിജയി ഈ സിനിമയില്‍ എത്തിയത്. 

അതേസമയം, സിനിമയുടെ ക്ലൈമാക്‌സില്‍ വിജയ് തന്റെ കയ്യിലുള്ള തോക്ക് ശിവകാര്‍ത്തികേയന് നല്‍കുന്നതായാണ് കാണിക്കുന്നത്. അതോടെ തമിഴിലെ അടുത്ത ദളപതി ശിവകാര്‍ത്തികേയന്‍ ആകും എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ശിവകാര്‍ത്തികേയന്‍ തന്നെ ഇത് തള്ളിയിരുന്നു. ഗോട്ട് നിലവില്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 380 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം 459 കോടി തിയേറ്ററില്‍ നിന്നും നേടിയിരുന്നു. ഇതോടെ വിജയ്ക്ക് ഗോട്ട് എന്ന് എഴുതിയ സ്വര്‍ണ്ണ മോതിരം നിര്‍മ്മാതാവ് സമ്മാനിച്ചിരുന്നു.

ഗാന്ധി എന്നാണ് ഒരു കഥാപാത്രത്തിന്റെ പേര്. അതേസമയം ജീവന്‍ എന്നതാണ് മറ്റൊരു കഥാപാത്രത്തിന്റെ പേര്. എന്തായാലും നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ ശിവ കാര്‍ത്തിക അടുത്ത സൂപ്പര്‍സ്റ്റാറായി അവരോധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

ചിത്രം ഒടിടിയില്‍ വന്നതോടെ തിയറ്റര്‍ പ്രദര്‍ശനം പലയിടത്തും അവസാനിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ ഏകദേശം 215 കോടി രൂപ നേടിയ ചിത്രം ലിയോയെ മറികടന്ന് ഈ വര്‍ഷം തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന വിശേഷണം സ്വന്തമാക്കിയിരുന്നു. 100 കോടി നേടുന്ന വിജയ്യുടെ എട്ടാമത്തെ ചിത്രമാണ് ഗോട്ട്.

Read more topics: # ദ ഗോട്ട്
Vijay gifts luxury watch to Sivakarthikeyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക