Latest News

'എന്റെ ജീവിതം എന്റെ മാത്രം നിയമങ്ങള്‍ക്കനുസരിച്ചാണ് ശകുന്തളദേവിയെ പോലെ'; തുറന്ന് പറഞ്ഞ് വിദ്യാ ബാലന്‍

Malayalilife
'എന്റെ ജീവിതം എന്റെ മാത്രം നിയമങ്ങള്‍ക്കനുസരിച്ചാണ് ശകുന്തളദേവിയെ പോലെ'; തുറന്ന് പറഞ്ഞ്  വിദ്യാ ബാലന്‍

ബോളിവുഡിൽ ശ്രദ്ധേയായ നടിയാണ് വിദ്യാബാലൻ. ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശകുന്തള ദേവി. ഈ ചിത്രത്തിന് പ്രേക്ഷക പ്രശംസയും ഏറെയാണ്. എന്നാൽ ഇപ്പോൾ ശകുന്തള എന്ന വ്യക്തിയില്‍ തന്നെ ആകര്‍ഷിച്ച പ്രധാന ഘടകം വിദ്യ വ്യക്തമാക്കി കൊണ്ട്  താരം രംഗത്ത് എത്തിയിരിക്കുകയാണ്. 

‘ഞാന്‍ എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്താണ് ജീവിക്കുന്നത്. അത് തന്നെയാണ് ശകുന്തള ദേവിയിലും എനിക്ക് കാണാന്‍ കഴിഞ്ഞത്. ഔട്ട് ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്. 

അമ്പതുകളിലും എഴുപതുകളിലും തന്റെ സ്വപ്‌നങ്ങള്‍ക്കും ഇഷ്ടങ്ങളുമായി ജീവിക്കാന്‍ ശകുന്തള ദേവിക്ക് കഴിഞ്ഞു. അക്കാലത്ത് അവര്‍ക്ക് അത് സാധിച്ചെങ്കില്‍ ഇന്നത്തെക്കാലത്ത് യാതൊരു തടസ്സുമില്ലാതെ നമുക്കും നമ്മുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയണം. എല്ലാ സ്ത്രീകള്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണം എന്നും  വിദ്യ പറഞ്ഞു.

അതേസമയം  സ്ത്രീപക്ഷ സിനിമകള്‍ക്ക് ബോളിവുഡില്‍ ലഭിക്കുന്ന സ്വീകാര്യതകളെപ്പറ്റിയുള്ള നിലപാടും  വിദ്യ വ്യക്തമാക്കി. കഴിഞ്ഞ് കുറച്ചു കാലങ്ങളായി താന്‍ തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ സ്ത്രീപക്ഷ സിനിമകള്‍ തന്നെയാണ് എന്നും വിദ്യ തുറന്ന് പറഞ്ഞു.

Vidhyabalan words about shakundhala devi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES