Latest News

വേദന കടിച്ചമര്‍ത്തി ഇരുന്നപ്പോൾ ഓടി എത്തിയത് മമ്മൂട്ടി; വെളിപ്പെടുത്തലുമായി നടി വാണി വിശ്വനാഥ്

Malayalilife
വേദന കടിച്ചമര്‍ത്തി ഇരുന്നപ്പോൾ ഓടി എത്തിയത് മമ്മൂട്ടി; വെളിപ്പെടുത്തലുമായി നടി വാണി വിശ്വനാഥ്

ലയാളത്തില്‍ കരുത്തുറ്റ അനവധി വേഷങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷരുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് വാണി വിശ്വനാഥ്. നടന്‍ ബാബുരാജുമായുള്ള കല്യാണശേഷം അഭിനയത്തില്‍ നിന്നും ഏറെ നാളുകളായി വിട്ടു നിന്ന വാണി ഇടയ്ക്ക് ചില ചിത്രങ്ങളില്‍ മുഖം കാണിച്ചിരുന്നു. അതേസമയം തെലുങ്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത എത്തിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 

മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണിയെ തേടി നിരവധി അവസരങ്ങൾ മലയാള സിനിമയിൽ നിന്ന് എത്തിയിരുന്നു.   ചില സിനിമകളിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞ നായിക കൂടിയാണ് വാണി വിശ്വനാഥ്. വാണിക്ക് ഹിറ്റ്‌ലർ എന്ന ചിത്രത്തിൽ കരുത്തുള്ള ഒരു കഥാപാത്രത്തെയാണ്  ലഭിച്ചത്.

അതേസമയം  സിദ്ധീഖ് സംവിധാനം നിർവഹിച്ച ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ വാണി വിശ്വനാഥിന് ഒരു അപകടം പറ്റിയിരുന്നു. നിലത്ത് വീണ് കൈയൊടിയുകയായിരുന്നു . എന്നാൽ ഇപ്പോൾ ഇതിനെ കുറിച്ച് വാണി വിശ്വനാഥ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.വേദന കടിച്ചമർത്തി അനങ്ങാൻ പോലുമാകാതെ ഞാനിരുന്നപ്പോൾ മറ്റുള്ളവർക്ക് അതൊരു തമാശയായി. അവർക്ക് അതിന്റെ ഗൗരവം മനസിലായില്ല. എന്നാൽ മമ്മൂക്കയ്ക്ക് എന്റെ ഇരിപ്പും മുഖഭാവവുമൊക്കെ കണ്ടപ്പോൾ പന്തികേടുതോന്നി.

അദ്ദേഹം പെട്ടെന്നുതന്നെ ഓടിവന്ന് എന്നെയെടുത്ത് കാറിലേക്കിട്ട് ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് കൈക്ക് ഒടിവുണ്ടെന്ന് മനസിലായത്. ബാക്കിയുള്ളവർക്കും അതിന്റെ ഗൗരവം പിടികിട്ടിയത് അപ്പോഴാണ്. ജീവിതത്തിലും മമ്മൂക്ക ഒരു ഹീറോയാണെന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അതെന്നും വാണി വിശ്വനാഥ് പറയുന്നു.മമ്മൂട്ടിയുടെ സൂപ്പർഹിറ്റുകളായ ദി കിങ്, തച്ചിലേടത്ത് ചുണ്ടൻ, ഹിറ്റ്‌ലർ, ബൽങം വി/എസ് താരാദാസ്, ഡാനി, ഗോഡ്മാൻ, ദി ട്രൂത്ത്, തുടങ്ങിയ സിനിമകളിൽ വാണി വിശ്വനാഥ് അഭിനയിച്ചിരുന്നു.

Vani vishwanath words about mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES