മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് സാധിക വേണുഗോപാൽ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഫോട്ടോ ഷൂട്ടും ഷോര്‍ട്ട് ഫിലിം ഒക്കെ നിമിഷനേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സമൂഹത്തിലെ മറ്റ് വിഷയങ്ങളില്‍ സ്വന്തം അഭിനയത്തിനും അപ്പുറത്ത് നിലപാട് വ്യക്തമാക്കാറുമുള്ള താരം ഇപ്പോൾ ഇന്ത്യയില്‍ ടിക് ടോക്ക്, ഷെയറിറ്റ് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെപ്പറ്റി കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ഈ ആപ്പുകളും, ഫോളോവേഴ്സും ലൈക്കുകളും ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു ലോകമുണ്ടെന്നും അത് കണ്ടെത്തേണ്ടത് നാം സ്വയമാണെന്നുമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന് പറയുകയാണ്.
താന്‍ ആദ്യമായി ഒരു മൊബൈല്‍ഫോണ്‍ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്ബോഴാണെന്നും അത് കാര്യമായി ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്ബത്തൂര്‍ പോയപ്പോളാണ്. തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണെന്നും ആ ജീവിതത്തിന്റെ സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.