Latest News

തരംഗമായി തങ്കക്കൊലുസിന്റെ പൊന്നോണം; വിഡിയോ വൈറൽ

Malayalilife
 തരംഗമായി തങ്കക്കൊലുസിന്റെ പൊന്നോണം; വിഡിയോ വൈറൽ

ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും  നിർമാതാവുമാണ് സാന്ദ്ര തോമസ്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. തന്റെ സുഹൃത്തുക്കളുമായി സാന്ദ്ര ഇരട്ടക്കുട്ടികളായ ഉമ്മുക്കുല്‍സുവിന്റെയും ഉമ്മിണിത്തങ്കയുടെയും വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടിയാണ് ഇക്കാലത്ത് മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന രണ്ട് കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും  സ്വീകരിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയ  'തങ്കക്കൊലുസിന്റെ ഓണാഘോഷ വിഡിയോ ആണ് വൈറൽ.   സാന്ദ്രയും കുടുംബവും ഇപ്പോൾ വീട്ടിലും പറമ്പിലുമൊക്കെയുള്ള പൂക്കളൊക്കെ വച്ച് അത്തപ്പൂക്കളമിടുക, വീട്ടിലുണ്ടാകുന്ന പച്ചക്കറികൾ പറിച്ച് സദ്യയുണ്ടാക്കുക അങ്ങനെയൊക്കെ ഓണം ആഘോഷം ഒട്ടും കുറയ്ക്കാതെ ആഘോഷമാക്കുകയാണ്. വിഡിയോ റിലീസ് ചെയ്തത് തങ്കക്കൊലുസു എന്നു പേരിട്ടിരിക്കുന്ന യുട്യൂബ് ചാനലിലൂടെയാണ്. വിഡിയോ ഇതുവരെ ഒരുലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞു.

Read more topics: # Thankakolus video viral
Thankakolus video viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES