ഡബിള്‍ ടോണ്‍ ജീന്‍സ് ധരിച്ചെത്തിയ തമന്നയുടെ വീഡിയോയ്ക്ക് നേരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ.ഇത്തവണ തമന്നയുടെ ഫാഷനെ വിമര്‍ശിച്ചിരിക്കുകയാണ് ജനങ്ങള്‍.ശില്‍പ ഷെട്ടിയെ കോപ്പിയടിച്ചതിനാണ് തമന്ന വിമര്‍ശിക്കപ്പെട്ടത്.
അടുത്തിടെ ശില്‍പ ഷെട്ടി ഡബിള്‍ ടോണ്‍ ജീന്‍സ് ധരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. അതുപോലെയുള്ള ഡബിള്‍ ടോണ്‍ ജീന്‍സ് ധരിച്ചാണ് തമന്നയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വീഡിയോയില്‍ കറുത്ത ബട്ടണുള്ള ഷര്‍ട്ട് ധരിച്ച് ഷോര്‍ട്ട് ജാക്കറ്റും ഡബിള്‍ ടോണ്‍ ജീന്‍സും ധരിച്ച് നില്‍ക്കുന്ന തമന്നയെ കാണാം. ഈ വീഡിയോയ്‌ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്റര്‍നെറ്റ് ഉപഭോക്തകള്‍ കമന്റുകളുമായി രംഗത്തെത്തി. ശില്‍പ ഷെട്ടിയെ കോപ്പിയടിച്ചെന്നും നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കു ഒരേ തയ്യല്‍ക്കാര്‍ ആണോ എന്നുമുള്ള രീതിയിലാണ് കമന്റുകള്‍ വന്നത്. മറ്റു ചിലര്‍ ഈ വസ്ത്രം ശില്‍പ ഷെട്ടിയെക്കാള്‍ തമന്നയ്ക്ക് ചേരുന്നുണ്ടെന്നും പറഞ്ഞിട്ടുണ്ട്.