ബോളിവുഡ് ലോകത്തെ ഏറെ ഞെട്ടിച്ച ഒരു മരണവർത്തയായിരുന്നു സുശാന്ത് സിങ് രജ്പുത്തിന്റെത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കവേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടനും സംവിധായകനുമായ ശേഖര്‍ സുമന്‍ രംഗത്ത് എത്തിയിരിക്കുകയാണ് താരം. സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കാണാമറയത്ത് പലതും ഉണ്ടെന്നും ശേഖര്‍ ആരോപണം ഉയർത്തുകയാണ് ശേഖര്‍ സുമന്‍. സുമന്‍ 'ജസ്റ്റിസ് ഫോര്‍ സുശാന്ത് ഫോറം' എന്ന കാമ്ബെയ്‌നും ഉണ്ടായിക്കിട്ടുണ്ട്.
"സുശാന്തിന്റെ കേസ് തുറന്നതും അടഞ്ഞതുമായ അധ്യായമല്ല, കുറച്ച് കാര്യങ്ങള്‍ മിസിങ് ആണ്. അദ്ദേഹത്തിന്റെ വീടിന്റെ ഡ്യൂപ്ലിക്കേറ്റ് കീ കാണാനില്ല, ഒരു മാസത്തിനിടെ അമ്ബത് തവണ സുശാന്ത് സിം കാര്‍ഡുകള്‍ മാറ്റിയിരുന്നു. ഇത് ആത്മഹത്യയല്ല. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം."
"ഞാനും ഷാരൂഖ് ഖാനും അല്ലാതെ മിനിസ്‌ക്രീനില്‍ നിന്നെത്തി ബിഗ് സ്‌ക്രീനില്‍ മികച്ച വിജയം നേടിയ ഒരാളാണ് സുശാന്ത്. ഇത് പലരെയും ചൊടിപ്പിച്ചിരുന്നു. എന്റെ പക്കല്‍ തെളിവുകളില്ല. അതിനാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു" എന്ന് ആര്‍ജെഡി നേതാവ് തേജശ്വി യാദവിന്റെ വസതിയില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സുമന്‍ പറഞ്ഞു.