Latest News

ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്; അവള്‍ക്ക് കുടുംബം, സ്വാതന്ത്ര്യം, ബഹുമാനം, ഫിറ്റ്‌നസ് എല്ലാം ലഭിക്കണം; ജ്യോതിക മുംബൈയിലേക്ക് താമസം മാറിയതിനെ കുറിച്ച് സൂര്യ

Malayalilife
 ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്; അവള്‍ക്ക് കുടുംബം, സ്വാതന്ത്ര്യം, ബഹുമാനം, ഫിറ്റ്‌നസ് എല്ലാം ലഭിക്കണം; ജ്യോതിക മുംബൈയിലേക്ക് താമസം മാറിയതിനെ കുറിച്ച് സൂര്യ

ജ്യോതിക കുട്ടികള്‍ക്കൊപ്പം ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് താമസം മാറിയതിന് പിന്നാലെ പല അഭ്യൂഹങ്ങളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സൂര്യയുടെ പിതാവ് ശിവകുമാറും കുടുംബവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജ്യോതിക താമസം മാറിയത് എന്നായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല താമസം മാറിയതിന് പിന്നിലെ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സൂര്യ ഇപ്പോള്‍.

18-ാം വയസില്‍ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വര്‍ഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാന്‍ കാരണം എന്നാണ് സൂര്യ പറയുന്നത്.

18-ാം വയസിലാണ് ജ്യോതിക ചെന്നൈയിലേക്ക് വരുന്നത്. ഏകദേശം 27 വര്‍ഷത്തോളം അവള്‍ ചെന്നൈയില്‍ താമസിച്ചു. 18 വര്‍ഷം മാത്രം മുംബൈയില്‍ താമസിച്ച അവള്‍ 27 വര്‍ഷവും ചെന്നൈയിലായിരുന്നു ചിലവഴിച്ചത്. അവള്‍ എന്നും എന്നോടും എന്റെ കുടുംബത്തോടുമൊപ്പം ഉണ്ടായിരുന്നു. അവള്‍ അവളുടെ കരിയര്‍ ഉപേക്ഷിച്ചു, അവളുടെ സുഹൃത്തുക്കള്‍, അവളുടെ ബന്ധുക്കള്‍, അവളുടെ ബാന്ദ്രയിലെ ജീവിതശൈലി എല്ലാം ഉപേക്ഷിച്ച് അവള്‍ ചെന്നൈയില്‍ താമസിച്ചു. എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതില്‍ അവള്‍ സന്തോഷവതിയായിരുന്നു.

ഇപ്പോള്‍ 27 വര്‍ഷത്തിന് ശേഷം അവള്‍ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവള്‍ക്ക് അവളുടെ കുടുംബം, സുഹൃത്തുക്കള്‍, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്‌നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരു പോലെ ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. അവളുടെ മാതാപിതാക്കളില്‍ നിന്നും അവളുടെ ജീവിതശൈലിയില്‍ നിന്നും അവള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളില്‍ നിന്നും അവളെ മാറ്റി നിര്‍ത്തുന്നത് എന്തിനാണ്.

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ ഈ മാറ്റം വരുത്താന്‍ പോകുന്നത്? എന്തിന് എനിക്ക് മാത്രം എല്ലാം ലഭിക്കണം, അതായിരുന്നു എന്റെ ചിന്ത. ഒരു അഭിനേതാവെന്ന നിലയില്‍ അവളുടെ വളര്‍ച്ച കാണുന്നതില്‍ എനിക്കും സന്തോഷമുണ്ട്. എന്റെ കുട്ടികള്‍ ഐബി സ്‌കൂളിലാണ് പഠിച്ചത്, ചെന്നൈയില്‍ രണ്ട് ഐബി സ്‌കൂളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ കുട്ടികള്‍ നന്നായി പഠിക്കുന്നത് നമുക്ക് അഭിമാനമുള്ള കാര്യമാണ്. അവര്‍ എല്ലാത്തിലും മികവ് പുലര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മുംബൈയില്‍ ധാരാളം ഐബി സ്‌കൂളുകളും നല്ല അവസരങ്ങളുമുണ്ട്. അങ്ങനെ അവര്‍ മുംബൈയിലേക്ക് താമസം മാറി. ഞാന്‍ ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയില്‍ ബാലന്‍സ് ചെയ്തു പോകുന്നു.

ഞാന്‍ മാസത്തില്‍ 20 ദിവസം മാത്രമേ ജോലി ചെയ്യുകയുള്ളൂ. 10 ദിവസം ഞാന്‍ ഒന്നും ചെയ്യുന്നില്ല, ഫോണ്‍ കോളുകള്‍ എടുക്കുകയോ ഓഫീസ് പ്രവര്‍ത്തിപ്പിക്കുകയോ ഇല്ല. മുംബൈയില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ സൈലന്റായി ഇരിക്കും. എന്റെ മകളെ പാര്‍ക്കില്‍ കൊണ്ടുപോകാനും ഐസ്‌ക്രീം വാങ്ങി കൊടുക്കാന്‍ കൊണ്ടു പോകാനും ഒരു ഡ്രൈവിന് കൊണ്ടുപോകാനും എന്റെ മകനെ ബാസ്‌കറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടു പോകാനും ഞാന്‍ സമയം കണ്ടെത്തും.

എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എന്റെ കുടുംബം മുംബൈയില്‍ വരുമ്പോള്‍ ഞങ്ങള്‍ എല്ലാം കൂടി ഒരുമിച്ചു പുറത്തു പോകും, ഷോപ്പിംഗിന് പോകും, സാധനങ്ങള്‍ വില പേശി വാങ്ങും, രണ്ടിടത്തും കുട്ടികള്‍ വളരെ സന്തോഷമായി സമയം ചിലവഴിക്കും. അവരുടെ കുട്ടിക്കാലം വളരെ വിലപ്പെട്ടതാണ്. എന്റെ കുട്ടികള്‍ക്കും നല്ലൊരു കുട്ടിക്കാലം വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അവര്‍ക്ക് സ്ട്രീറ്റില്‍ കൂടി നടക്കാന്‍ പറ്റണം, മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കഴിയണം. മുംബൈയില്‍ അവര്‍ക്ക് അതെല്ലാം കഴിയുന്നുണ്ട്.
 

Suriya on moving to Mumbai with Jyotika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES