Latest News

തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച്‌ ഇതേ രീതിയില്‍ മറുപടി പറയുന്നില്ല; അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി സുരഭി ലക്ഷ്മി

Malayalilife
 തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച്‌ ഇതേ രീതിയില്‍ മറുപടി പറയുന്നില്ല; അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി സുരഭി ലക്ഷ്മി

മൂഹമാധ്യമത്തില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് എതിരെ തക്കതായ   മറുപടിയുമായി  രംഗത്ത് എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. യുവാവിന്റെ ഫോട്ടോ സഹിതം പങ്കുവച്ചായിരുന്നു സുരഭി തന്റെ പ്രതികരണം നടത്തിയിരിക്കുന്നത്.  തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച്‌ ഇതേ രീതിയില്‍ മറുപടി പറയുന്നില്ലെന്നും ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍ ശ്രമിക്കൂ എന്നുമാണ്  സുരഭി പറയുന്നത്.

 തന്റെ പേജില്‍  സുഹൃത്ത് നിര്‍മിച്ച ത്രിഡി മാസ്ക് പരിചയപ്പെടുത്തുന്ന വിഡിയോ നടി  പങ്കുവച്ചിരുന്നു. ഈ വിഡിയോയ്ക്ക് ചുവടെയാണ്  അശ്ലീല കമന്റുമായി ആളുകള്‍ എത്തിയത്ര്‍ തന്റെ വിഡിയോയെ . നിരവധി പേവിമര്‍ശിച്ചെന്നും ഈ കണ്ണീര്‍ക്കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ലെന്നും സുരഭി വ്യക്തമാക്കി.

സുരഭിയുടെ കുറിപ്പ് വായിക്കാം:

ഇരുണ്ട കോവിഡ് കാലമാണിത് … ഓരോ നാണയത്തുട്ടുകള്‍ പോലും കൂട്ടി വച്ച്‌ എല്ലാവരും അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒറ്റയ്ക്കൊരു ചെറിയ ബിസിനസ് പടുത്തുയര്‍ത്തി വെള്ളപാച്ചിലിലെ കച്ചിത്തുരുമ്ബ് പോലെ അതില്‍ പിടിച്ച്‌ കയറാനും ഒപ്പമുള്ളവരെ പിടിച്ച്‌ കയറ്റാനും ചോര നീരാക്കി പണിയെടുക്കുന്ന എന്റെ ഒരു സുഹൃത്താണ് രേഷ്മാ ലക്ഷ്മി.

3D RRAY MASK എന്ന പേരില്‍ അവള്‍ തുടങ്ങിയ സംരംഭത്തിന് ഒപ്പം നില്‍ക്കാന്‍ ഞാനിട്ട പോസ്റ്റിന് താഴെ വന്ന് വെറുതെ തെറി പറഞ്ഞ് പോകുന്നു ചിലര്‍ .

അറപ്പുണ്ടാക്കുന്ന വൃത്തികേടില്‍ മാത്രം ഞുളയ്ക്കുന്ന ചില കൃമികള്‍. ഈ കണ്ണീര്‍ക്കാലത്തിലും തെറി ഛര്‍ദ്ദിക്കുന്ന ഇത്തരക്കാര്‍ക്ക് കുറവൊന്നുമില്ല. തെറിയുടെ ഭാഷ വഴങ്ങാത്തത് കൊണ്ട് തിരിച്ച്‌ ഇതേ രീതിയില്‍ മറുപടി പറയുന്നില്ല .എന്നാലും ഒരുത്തന്റെ പോസ്റ്റ് ഇവിടെ ഇടുന്നു. ഇവന്റെ ഒപ്പമുള്ളവരെ ഇവനെ തിരുത്തുക. ഈ കോവിഡ് കാലത്തെങ്കിലും കൂറയാകാതിരിക്കാന്‍

Surabhi Lakshmi responds to obscene comment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES