അജു വര്‍ഗീസും സൈജു കുറുപ്പും പ്രധാന വേഷത്തില്‍; 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ടീസര്‍ പുറത്ത്

Malayalilife
അജു വര്‍ഗീസും സൈജു കുറുപ്പും പ്രധാന വേഷത്തില്‍; 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' ടീസര്‍ പുറത്ത്

ജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിഷാന്ത് കെ പിള്ളൈ, മുഹമ്മദ് റാഫി എം എ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണന്‍, ആനന്ദ് മന്മഥന്‍, കൈലാഷ് എസ് ഭവന്‍, വിനേഷ് വിശ്വനാഥ് എന്നിവരാണ്.

യു പി സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമ കഥ പറയുന്നത്. മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കുട്ടികളേയും ഓഡിഷന്‍ വഴി കണ്ടെത്തി, അവര്‍ക്ക് 15 ദിവസം നീണ്ടു നിന്ന അഭിനയ കളരിയിലൂടെ പരിശീലനവും അണിയറപ്രവത്തകര്‍ നല്‍കിയിരുന്നു. സാം ജോര്‍ജിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് അഭിനയ പരിശീലനം നല്‍കിയത്.

ജോണി ആന്റണി, ആനന്ദ് മന്മഥന്‍, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരന്‍, കണ്ണന്‍ നായര്‍, ജിബിന്‍ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം- അനൂപ് വി ഷൈലജ, സംഗീതം/പശ്ചാത്തല സംഗീതം- പി എസ് ജയഹരി, എഡിറ്റിങ്- കൈലാഷ് എസ് ഭവന്‍, വരികള്‍- വിനായക് ശശികുമാര്‍, മനു മന്‍ജിത്, അഹല്യ ഉണ്ണികൃഷ്ണന്‍, നിര്‍മ്മല്‍ ജോവിയല്‍, പിആര്‍ഒ- ശബരി തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Sthanarthi Sreekuttan Teaser Aju Varghese

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES