Latest News

നിരവധി സ്ഥലങ്ങൾ ഹണിമൂണിനായി പ്ലാൻ ചെയ്ത് വച്ചതായിരുന്നു പക്ഷേ എല്ലാം വെള്ളത്തിലായി; തുറന്ന് പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്

Malayalilife
നിരവധി സ്ഥലങ്ങൾ ഹണിമൂണിനായി പ്ലാൻ ചെയ്ത് വച്ചതായിരുന്നു പക്ഷേ  എല്ലാം വെള്ളത്തിലായി; തുറന്ന് പറഞ്ഞ്  സൗഭാഗ്യ വെങ്കിടേഷ്

പ്രശസ്ത നടിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളായ  നർത്തകിയും  ടിക് ടോക്ക് താരവുമായ  സൗഭാഗ്യയെ ഏവർക്കും സുപരിചിതമാണ്. സോഷ്യൽ മീഡിയയിലൂടെ വളരെയേറെ  സജീവമായ താരത്തെ   ഡബ്സ്മാഷ് ക്യൂൻ എന്നാണ് ആരാധകർ വിളിച്ചത്. സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട്  ഡബ്സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സെലിബ്രിറ്റിയായി മാറിയത്. എന്നാൽ താരത്തിന്റെ വിവാഹവും  സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ  ഇപ്പോഴിതാ സൗഭാഗ്യ  തന്റെ വിശേസങ്ങൾ പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്.

അർജുൻ ചേട്ടൻ അന്ന് നല്ല രീതിയിൽ ഡാൻസ് ചെയ്യും. നന്നായി പഠിക്കും. തമാശ പറയും. ആളുകളോട് നന്നായി പെരുമാറുമായിരുന്നു. ആ ടൈമിലാണ് തനിക്ക് ചേട്ടനൊടൊരു ക്രഷ് തോന്നുന്നത്. പക്ഷെ അമ്മയോട് പറയാൻ ധൈര്യമില്ലായിരുന്നു.

പക്ഷെ അർജുനോട് പ്രണയം വെളിപ്പെടുത്തിയെന്നും സൗഭാഗ്യ പറഞ്ഞു. പിറന്നാളിനാണ് പ്രണയം പറഞ്ഞതെന്നും താരം പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത് അടിച്ചുപൊളിക്കണം എന്ന പ്ലാനിട്ടപ്പോഴാണ് ലോക്ഡൗൺ വന്നത്. മാക്സിമം അടിച്ചുപൊളിക്കാം എന്ന് വിചാരിച്ചതൊക്കെ വെള്ളത്തിലായി.
ഹണിമൂണിനായി നിരവധി സ്ഥലങ്ങൾ പ്ലാൻ ചെയ്ത് വച്ചതായിരുന്നു.

പക്ഷെ ലോക്ഡൗൺ അതെല്ലാം കുളമാക്കി. എല്ലാം പഴയപോലെ ശരിയാകാൻ പ്രാർത്ഥിക്കുകയാണ്. അതിന് ശേഷം ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണം. താരം പറഞ്ഞു. ഫ്‌ലവേർസ് ചാനലിൽ പുതിയതായി ആരംഭിച്ച ചക്കപ്പഴം എന്ന സീരിയലിൽ അർജുൻ ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

സൗഭാഗ്യ തിരുവനന്തപുരത്ത് ആണ് ഇപ്പോൾ ഉള്ളതെന്നും വിവാഹശേഷം മാറി നിൽക്കേണ്ടി വന്നത് വളരെ സങ്കടമാണെന്നും പറയുകയാണ് അർജുൻ. ചക്കപ്പഴത്തിലേക്ക് അവസരം കിട്ടിയതിന് കാരണവും അതാണ്. വിവാഹശേഷം സൗഭാഗ്യയുമൊത്ത് ചാനലുകളിൽ വന്ന അഭിമുഖങ്ങളിലൂടെ ട്രിവാൻഡ്രം സ്റ്റൈലിലുള്ള തന്റെ സംസാരം കേട്ടാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ സാർ സീരിയലിലേക്ക് വിളിച്ചതെന്നും അർജുൻ പറഞ്ഞു.
 

Sowbhagya venkitesh plans about honey moon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES