Latest News

നാഗചൈതന്യ ശോഭിത വിവാഹ നിശ്ചയം നടന്നത് സാമന്ത നടനെ പ്രോപ്പോസ് ചെയ്ത അതേ ദിവസം; വിവാഹനിശ്ചയത്തിന് പിന്നാലെ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം;  ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്റെ കുടുംബത്തിലെ വിവാഹം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

Malayalilife
നാഗചൈതന്യ ശോഭിത വിവാഹ നിശ്ചയം നടന്നത് സാമന്ത നടനെ പ്രോപ്പോസ് ചെയ്ത അതേ ദിവസം; വിവാഹനിശ്ചയത്തിന് പിന്നാലെ താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം;  ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്റെ കുടുംബത്തിലെ വിവാഹം വീണ്ടും ചര്‍ച്ചയാകുമ്പോള്‍

വീണ്ടുമൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ് സിനിമാ ലോകം. തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ നാഗ ചൈതന്യയും ബോളിവുഡ് സുന്ദരി ശോഭിത ധൂലിപാലയുമാണ് വരനും വധുവും. ഇരുവരും നാളുകളായി പ്രണയത്തിലാണ്. സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകനും മുന്‍നിര നടനുമാണ് നാഗ ചൈതന്യ. നടി സമാന്തയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷമാണ് നാഗ ചൈതന്യ ശോഭിതയെ വിവാഹം കഴിക്കുന്നത്.

ഇന്നലെയായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. 
ഹൈദരാബാദ് ജൂബിലി ഹില്‍സിലെ നാഗാര്‍ജനയുടെ വീട്ടില്‍ ആയിരുന്നു ചടങ്ങ് നടന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച നാളുകളായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇന്നലെ വാര്‍ത്തകള്‍ സ്ഥരീകരിച്ചു കൊണ്ട് വിവാഹ നിശ്ചയം കഴിഞ്ഞതായി നാഗാര്‍ജുന അറിയിക്കുകയായിരുന്നു.

രാവിലെ ഒമ്പതേ മുക്കാലോടെയായിരുന്നു വിവാഹ നിശ്ചയം നടന്നത്.എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം ശോഭിത ധൂലിപാലയ്ക്ക് കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണ്.നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ക്കും, അവരുടെ ജീവിതത്തില്‍ ഇനി സന്തോഷമുണ്ടാകില്ല, ഇരുവരും തമ്മില്‍ ചേരില്ല തുടങ്ങീ നിരവധി അധിക്ഷേപകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.സാമന്തയുടെ പേരിലും ശോഭിതയയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.

വിവാഹദിവസത്തെച്ചൊല്ലിയും അഭ്യൂഹങ്ങള്‍ പരക്കുകയാണ്. നാഗചൈതന്യയുടെ മുന്‍ഭാര്യയായ സാമന്ത താരത്തെ പ്രൊപ്പോസ് ചെയ്ത അതേ ദിവസമാണ് ഇരുവരുടെയും വിവാഹനിശ്ചയമെന്നാണ്  സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഓഗസ്റ്റ് എട്ടിനാണ് സാമന്ത നാഗചൈതന്യയെ പ്രപ്പോസ് ചെയ്തത്. 

2017 ഒക്ടോബര്‍ 17നായിരുന്നു പ്രേക്ഷകരുടെ പ്രിയ താരജോഡികളുടെ വിവാഹം. 2010 ല്‍ പുറത്തിറങ്ങിയ യേ മായാ ചെസ് വേ എന്ന സിനിമയുടെചിത്രീകരണത്തിനിടെയാണ് സമന്തയും നാഗചൈതന്യയും പ്രണയത്തിലാകുന്നത്. അമേരിക്കയിലെ സെല്‍ട്രന്‍ പാര്‍ക്ക് ഒരു പ്രധാന ലൊക്കേഷനായിരുന്നു. അവിടെ വച്ചാണ് നാഗചൈതന്യ സമന്തയോട് പ്രണയം പറയുന്നത്.

ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ച നാഗ ചൈതന്യ, യേ മായ ചേസാവ്, പ്രേമം, മാനം, മജിലി, 100% ലവ്, സാഹസം ശ്വസന സാഗിപോ, ഓക ലൈലാ കോസം, ദോച്ചയ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഏകദേശം 154 കോടി രൂപയാണ് നാഗ ചൈതന്യയുടെ ആസ്തി. നാഗചൈതന്യയുടെ പിതാവും ഇതിഹാസ നടനുമായ നാഗാര്‍ജുനയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍. 3,100 കോടി രൂപയാണ് നാഗാര്‍ജുനയുടെ ആസ്തി. 

അതേസമയം, ശോഭിത ധൂലിപാലയുടെ ആസ്തി 7 മുതല്‍ 10 കോടി രൂപ വരെയാണ്. നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ആകെ ആസ്തി 164 കോടി രൂപയാണ്.  അടുത്തിടെ ദൂത എന്ന ചിത്രത്തിലൂടെ ഒടിടിയിലും നാഗചൈതന്യ അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു സിനിമയ്ക്ക്/  വെബ് സീരീസിന് നാഗചൈതന്യ ഈടാക്കുന്നത് 5 മുതല്‍ 10 കോടി രൂപ വരെയാണ്.

ദൂത  എന്ന ചിത്രത്തിന്  8 കോടി രൂപയാണ് നാഗചൈതന്യ ഈടാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ആമിര്‍ ഖാനൊപ്പം ലാല്‍ സിംഗ് ഛദ്ദ എന്നി ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നാഗചൈതന്യ ആ കഥാപാത്രത്തിന് 5 കോടി രൂപ പ്രതിഫലം വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. 

മെയ്ഡ് ഇന്‍ ഹെവന്‍, ദി നൈറ്റ് മാനേജര്‍ എന്നീ വെബ് സീരീസുകളാണ് ശോഭിതയെ ശ്രദ്ധേയയാക്കിയത്. രമണ്‍ രാഘവ് 2.0, കുറുപ്പ്, മേജര്‍, മൂത്തോന്‍, ഗോസ്റ്റ് സ്റ്റോറീസ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ശോഭിത മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഭാഗമായിരുന്ന അവര്‍ അടുത്തിടെ ഹോളിവുഡ് ചിത്രം മങ്കി മാനിലും അഭിനയിച്ചു.  ഒരു പ്രോജക്റ്റിന് 70 ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണ് ശോഭിത ഈടാക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കാന്‍ ശോഭിതയ്ക്ക് ഒരു കോടി രൂപയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

Sobhita Dhulipala engaged to Naga Chaitanya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES