അറബിക്കടലിന്റെ റാണിക്ക് ഒരു ഗാനത്തിന്റെ ഭാഷയിലൂടെ പ്രേമലേഖനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ ജി. വേണുഗോപാലും സംഘവും. കൊച്ചി നഗരത്തെ പ്രമേയമാക്കി രചിച്ച കൊച്ചി പെണ്ണെ ചുന്ദരി പെണ്ണെ എന്ന ഗാനം ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഹൃദയവേണു ക്രിയേഷനാണ് വേണുഗോപാല്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചിപ്പെണ്ണിന്റെ വരികള്‍ ബാംഗ്ലൂരിലെ ഒരു എന്റര്‍ടെയിന്‍മെന്റ് കമ്പനിയുടെ സാരഥികൂടിയായ ബിന്ദു പി. മേനോനാണ് രചിച്ചിരിക്കുന്നത്. ഈ മനോഹരമായ വരികൾ ആലപിച്ചിരിക്കുന്നത് ഹൃദ്യ ഗിരീഷ് എന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഹൃദ്യ എന്ന ഈ ഗായിക തിരുവനന്തപുരത്തു ഐ.ടി മേഖലയില്‍ ജോലിചെയ്യുന്ന ഗിരീഷ് ഗോപിനാഥിന്റെയും രാജി സരോജിനിയുടെയും മകളാണ്. ബ്ലിസ്സ്റൂട്‌സ് മീഡിയയ്ക്കാണ് ഗാനത്തിന്റെ ക്രീയേറ്റീവ് ആന്‍ഡ് ലോജിസ്റ്റിക് സപ്പോര്‍ട്ട്. ഗാനം രചിച്ചിരിക്കുന്നത് കൊച്ചിയുടെ വീറും വാശിയും നിറഞ്ഞ ഐതീഹ്യങ്ങളെ ഉള്‍പ്പെടുത്തിയാണ്.
ഈ ഗനത്തിലൂടെ പ്രേക്ഷകര്‍ക്ക് ചീനവലയില്‍ നെയ്‌തെടുക്കുന്ന ജീവിതങ്ങളോടുള്ള സഹാനുഭൂതി നിറഞ്ഞ പ്രണയം ആസ്വദിക്കാന്‍ കഴിയും. കൊച്ചിപ്പെണ്ണെ ചിങ്കാരി പെണ്ണെ എന്ന ഗാനത്തിലൂടെ വാക്കുകളിലൊതുങ്ങാത്ത വിസ്മയങ്ങള്‍ അനുനിമിഷം സൃഷ്ടിക്കുന്ന കൊച്ചിയെന്ന മായാജാലക്കാരിയോടുള്ള അഭിനിവേശം നിറഞ്ഞ പ്രണയമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്.