മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. നിരവധി ഗാനങ്ങൾ ആസ്വാദകർക്ക് സമ്മാനിച്ച ഗായിക ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലായി മാറുന്നത്. തന്റെ അമ്മാവനൊപ്പമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ച്ചത്. താരം സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ പ്രിയ നടന്‍ കൊച്ചു പ്രേമനെന്ന കെഎസ് പ്രംകുമാറിനൊപ്പമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. അഭയ ഹിരണ്‍മയിയുടെ അമ്മാവൻ കൂടിയാണ് കൊച്ചു പ്രേമൻ.
അഭയ ഹിരണ്‍മയി തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തോടൊപ്പം 'ഞാന്‍ ഋതുമതി ആയപ്പോള്‍ ആദ്യമായിട്ട് സ്വര്‍ണക്കമ്മല്‍ കൊണ്ട് തന്നു. പിന്നെ പത്താം ക്ലാസ് ജയിച്ചപ്പോള്‍ വീണ്ടും കമ്മല്‍. കോളേജ് കേറിയപ്പോള്‍ ആദ്യമായിട്ട് മാമന്‍ തന്ന മൊബൈല്‍ ഫോണ്‍. പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്ബോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റും ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും.. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ചോദിക്കുമ്ബോ ചോദിക്കുമ്ബോ കാശും.. ഞങ്ങടെ 'ഗിഫ്റ്റ് ബോക്സ് ' ആണ് മാമന്‍,' എന്നാണ് കുറിച്ചിരിക്കുന്നത്.
സംഗീത സംവിധായകനും അഭയയുടെ ജീവിത പങ്കാളിയായ ഗോപീ സുന്ദറും താരത്തിന്റെ സമീപത്തായി ഉണ്ട്. ഗായികയുടെ ചിത്രം കണ്ട് കൊണ്ട് തന്നെ ഇതൊരു പുതിയ അറിവാണെന്നും അമ്പരപ്പ് ഉണ്ടാക്കിയെന്നുമാണ് പലരും സോഷ്യൽ മീഡിയയിലൂടെ കമന്റ് ചെയ്തിരിക്കുന്നത്.