Latest News

പിച്ചചട്ടിയിൽ കയ്യിട്ടു വാരുന്ന വൈറസുകളെ അകറ്റി നിർത്തൂ; രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ

Malayalilife
പിച്ചചട്ടിയിൽ കയ്യിട്ടു വാരുന്ന വൈറസുകളെ അകറ്റി നിർത്തൂ; രൂക്ഷവിമർശനവുമായി നടൻ ഷമ്മി തിലകൻ

ലയാള സിനിമയിൽ ശ്രദ്ധേയനായ താരമാണ് നടൻ ഷമ്മി തിലകൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സർക്കാരിന്റെ ഓണക്കിറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ വലിയ ചർച്ചയാവുന്ന ഈ സാഹചര്യത്തിൽ  സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിലൂടെ   രംഗത്തെത്തിയിരിക്കുകയാണ്. 

ഷമ്മിയുടെ കുറിപ്പിലൂടെ:

മാവേലി_നാടുവാണീടുംകാലം 
മാനുഷരെല്ലാരും_ഒന്നുപോലെ..!
ആമോദത്തോടെ_വസിക്കുംകാലം
ആപത്തെങ്ങാർക്കുമൊട്ടില്ലമില്ലാതാനും
കള്ളവുമില്ലചതിയുമില്ലാ..; എള്ളോളമില്ലാ_പൊളിവചനം..!
എന്ന് നമ്മൾ പാടി കേട്ടിട്ടുണ്ട്..!
എന്നാൽ..; 
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!
കേട്ടിട്ടില്ലേ..?
#കള്ളപ്പറയും_ചെറുനാഴിയും..; #കള്ളത്തരങ്ങൾ_മറ്റൊന്നുമില്ല..!?
ആ ആമോദക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളിൽ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?
അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാർ ആകാൻ പാടില്ലല്ലോ എന്ന് കരുതി മനഃപൂർവ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചിൽ..!

ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി വിജിലൻസിന്റേയും, കസ്റ്റംസിന്റേയും, എൻഫോഴ്സ്മെൻറിന്റേയും, N.I.A-യുടേയുമൊക്കെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?

ഇലക്ഷൻ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തിൽ..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങൾ..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവർ അവർക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!
ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..! 

ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരും..!
#ജാഗ്രതൈ.
#ലാൽസലാം...

Shammi thilakan words about onamkit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES