ഞാന്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പോലും അതറിയില്ല: സീമ ജി നായര്‍

Malayalilife
 ഞാന്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് പോലും അതറിയില്ല: സീമ ജി നായര്‍

ലയളികൾക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സീമ ജി നായർ. ബിഗ് സ്ക്രീൻ പ്രേക്ഷകരക്കാളും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിലും താരം ഏറെ സജീവമാകുകയാണ്. സിനിമ സീരിയൽ മേഖലയിൽ താരത്തിന് ഇതിനോടകം തന്നെ തന്റെതായ ഒരു ഇടം കണ്ടെത്താനും സാധിച്ചു. എന്നാൽ ഇപ്പോൾ തന്റെ കഥാപാത്രങ്ങളിലെ പാതി തന്റേടം പോലും വ്യക്തി ജീവിതത്തില്‍ തനിക്കില്ല എന്നും അഭിനയ ജീവിതത്തെ കുറിച്ച് ആരുമറിയാത്ത ചില സത്യങ്ങള്‍ എല്ലാം തന്നെ   മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം. 

 സിനിമകളിലേക്ക്  സീമ  എത്തുന്നത്  പരിചയ ബന്ധങ്ങളുടെ പുറത്ത് നിന്നാണ്. 1984 ല്‍ പാവം ക്രൂരന്‍ എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പറന്ന് പറന്ന് പറന്ന് എന്ന ചിത്രത്തില്‍ പിന്നില്‍ നില്‍ക്കുന്ന കോളേജ് കുമാരിമാരില്‍ ഒരാളായി മാറുകയും ചെയ്‌തു. പ്രാധാന്യമര്‍ഹിക്കുന്ന ഒരു വേഷം അതേ വര്‍ഷം തന്നെ ഒരു വലിയ ടീമിനൊപ്പം  സീമ ജി നായര്‍ ചെയ്തിരുന്നു. പക്ഷെ അതാരും അത്ര തന്നെ  തിരിച്ചറിഞ്ഞില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തില്‍ സീമ ജി നായര്‍  മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. എന്നാല്‍ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹന്‍ലാലിന് പോലും അറിയില്ല, അറിയുമായിരുന്നെങ്കില്‍ പിന്നീട് പല അവസരത്തില്‍ കണ്ടപ്പോഴും അദ്ദേഹം അതേ കുറിച്ച് എന്തെങ്കിലും പറയുമായിരുന്നു എന്നാണ്  ഇപ്പോൾ സീമ പറയുന്നത്. 

 ചിത്രത്തില്‍ സുകുമാരി, തിലകന്‍, കെപിഎസി ലളിത, ഭരത് ഗോപി, ലിസി, ബഹദൂര്‍, ഭരത് ഗോപി, കുതിരവട്ടം പപ്പു, മാള അരവിന്ദ് തുടങ്ങിയ പ്രമുഖരെല്ലാം അഭിനയിച്ചിരുന്നു.   സീമ ജി നായരുടെ രംഗ പ്രവേശം ചെറിയൊരു രംഗത്തായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിയ്ക്കുന്ന വിഷ്ണു മോഹന്‍ എന്ന കഥാപാത്രത്തെ ഇഷ്ടമാണെന്ന് പറഞ്ഞ് രാധ (അഹല്യ) വീട്ടില്‍ വരുമ്പോള്‍ അവിടെ ലാലിന്റെ ഭാര്യയായി സീമ ജി നായരും കുഞ്ഞും ഉണ്ടാവും.  അതായിരുന്നു രംഗം.

അതേ സമയം പല  സിനിമകളിലും ചെറിയ  വേഷങ്ങളില്‍ സീമ ജി നായര്‍ എത്തുകയും ചെയ്‌തു. ഒന്നും എടുത്ത് പറയാന്‍ മാത്രം ഉള്ള  വലിയ കഥാപാത്രങ്ങള്‍ ഒന്നും തന്നെ ആയിരുന്നില്ല അതെല്ലാം.  എന്നാല്‍  കരിയറിലെ ഒരു നേട്ടമായിരുന്നു ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലെ കുഞ്ഞു ലക്ഷ്മി എന്ന കഥാപാത്രം എന്ന് സീമ ജി നായര്‍ പറഞ്ഞു. 

Seema g nair words about the roll of mohanlal wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES