Latest News

'കുറച്ചുമുന്‍പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ബഹുമാനം കിട്ടുമായിരുന്നു': സന്തോഷ് പണ്ഡിറ്റ്

Malayalilife
'കുറച്ചുമുന്‍പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ബഹുമാനം കിട്ടുമായിരുന്നു': സന്തോഷ് പണ്ഡിറ്റ്

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. എന്നാൽ ഇപ്പോൾ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് താരം ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്. ധോണി കുറച്ചുമുമ്പേ വിരമിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ബഹുമാനം എല്ലാവരില്‍ നിന്നും കിട്ടുമായിരുന്നുവെന്ന് സന്തോഷ് തന്റെ കുറിപ്പിലൂടെ തുറന്ന് പറയുന്നു. 

സന്തോഷിന്റെ വാക്കുകളിലൂടെ 

ഇന്ത്യയിൽ  കൊറോണാ വന്നത് മുതല് ഞാ൯ ക്രിക്കറ്റ് നിരീക്ഷണം താല്കാലികമായ് അവസാനിപ്പിച്ചതാണ്. പക്ഷേ എംഎസ് ധോണി ജി വിരമിച്ചു എന്ന വാ൪ത്ത കേട്ടപ്പോള് ക്രിക്കറ്റ് നിരീക്ഷണം വീണ്ടും എഴുതി പോയ്. ഏകദിന ക്രിക്കറ്റിലും ടി20 ലേയും മികച്ച ഫിനിഷ൪, ലോക കപ്പ് അടക്കം കുറേ കപ്പുകള് സ്വന്തമാക്കിയ തന്ത്ര ശാലിയായ ക്യാപ്ടനും, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്ടെയും വിരമിക്കല് വേദനിപ്പിക്കുന്നതാണ്.

വളരെ ശാന്തനായിരുന്നു ആ ക്യാപ്ട൯. സൈനികനായും സേവനം അനുഷ്ഠിച്ചു. കരിയറില് എവിടേയും വലിയ ജഗപൊക ഒന്നും കാണിച്ചില്ല. ഇന്ത്യ ലോകകപ്പ് നേടിയ ഫൈനലടക്കം കുറേ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ച എംഎസ് ധോണി ജിക്ക് ബിഗ് സല്യൂട്ട്. എനിക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ് . പക്ഷേ ഒരിക്കലും ഫാനല്ല.(ഞാ൯ സച്ചി൯ ജി യുടെ കടുത്ത ആരാധകനാണേ..).

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ബാറ്റിംഗ് മികവ് ഇദ്ദേഹം ഒരിക്കലും ടെസ്റ്റില് കാണിച്ചില്ല എന്നാണ് കരുതുന്നത്. യഥാര്‍ത്ഥത്തില്‍ കരിയറിന്റെ ആരംഭ കാലത്ത് ഇദ്ദേഹം ഒരു തക൪പ്പ൯ ബാറ്റ്‌സ്മാന്‍ ആയിരുന്നു. (പല ഷോട്ടുകളും അണ്‍ഓര്‍ത്തഡോക്‌സ്‌ ആണെന്നൊക്കെ വിമ൪ശക൪ പറഞ്ഞാലും, റണ്ണ് അടിച്ച് കൂട്ടുമായിരുന്നു. അതാണല്ലോ പ്രധാനം).

(വാല് കഷ്ണം... കുറച്ചു മുമ്പേ വിരമിച്ചിരുന്നെങ്കില് കുറച്ചു കൂടി ബഹുമാനം എല്ലാവരില് നിന്നും കിട്ടുമായിരുന്നു. അതുമല്ലെങ്കിലും മുമ്പ് കിട്ടിയ അവസരങ്ങളില് കുറേ കൂടി വേഗതയില് ബാറ്റ് ചെയ്തിരുന്നെങ്കില് ചിലപ്പോള് ചില പ്രധാന കളികള് ജയിച്ചേനേ എന്നും ഞാ൯ വിശ്വസിക്കുന്നു. സെവാഗ്, യുവരാജ്, ഗംഭീർ ഒന്നും അവസരം കൊടുക്കാതേയും ഒരു വിരമിക്കല് മത്സരം പോലും അവ൪ക്ക് നല്കിയില്ല എന്ന് അവരുടെ ആരാധകര് ചിന്തിച്ചതാണ് ഇദ്ദേഹത്തിന് കുറേ വിരോധികളെ കിട്ടുവാ൯ കാരണം.

(അതില് ശരിയുണ്ടോ എന്ന് അവരാണ് പറയേണ്ടത്. ) എന്തായാലും ഒരു മികച്ച വിശ്രമ ജീവിതം ആശംസിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‌റെ

അമരത്ത് കരുത്തനായ് താങ്കള് എപ്പോഴും ഉണ്ടാകും എന്നും വിശ്വസിക്കുന്നു. ധോണിജിക്ക് സല്യൂട്ട്. സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Santhosh pandit note about MS Dhoni

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES