ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതിനാല്‍ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും. ഇപ്പോഴിതാ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് .
പരിപാടികളും അവതരണവുമായി വീട്ടില്‍ നില്‍ക്കാന്‍ സമയം ഇല്ലാതിരുന്ന റിമി ടോമി ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച് കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ സജീവമായിരിന്നു. എന്നാൽ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ചില വാര്‍ത്തകള്‍ കണ്ടു തനിക്ക് തന്നെ അതിശയം തോന്നിയിട്ടുണ്ട് എന്നും ഭാവിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പടച്ചു വിടുന്നവര്‍ക്ക് എതിരെ നിയമ സംവിധാനം വരുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നു എന്നും ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെ റിമി ടോമി തുറന്ന് പറഞ്ഞിരിക്കുകയാണ്. അതോടൊപ്പം തന്നെ റിമി സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചരണത്തിനെതിരെ എന്തിന് ശബ്ദമുയര്‍ത്തണമെന്ന ചിന്തയും തന്റെയുള്ളിലുണ്ടാകാറുണ്ടെന്ന് പറയുന്നു. ഇങ്ങനെ ഉള്ള ദുരന്ത അനുഭവം നമുക്ക് ചുറ്റുമുള്ള എത്രയോ പേര്‍ക്ക് ഉണ്ടാകുന്നുണ്ടെന്നും റിമി ടോമി അതോടൊപ്പം വ്യക്തമാക്കുകയും ചെയ്യുന്നു.
റിമി ടോമിയുടെ വാക്കുകളിലൂടെ
പലപ്പോഴും ഫെയ്‌സ്ബുക്കിലൊക്കെ എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കണ്ടു ഞാന്‍ തന്നെ അതിശയിച്ചിട്ടുണ്ട്. പലതും കേള്‍ക്കുമ്‌ബോള്‍ എനിക്ക് പ്രതികരിക്കണമെന്ന് തോന്നും . പിന്നെ ഓര്‍ക്കും എന്തിനെന്ന്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഭാവിയില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. നമുക്ക് ചുറ്റുമുള്ള എത്രയോ പേര്‍ക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ട്. നിയമം ശക്തമാകുന്നത് തന്നെയാണ് ആകെയുള്ള പരിഹാരം.