Latest News

ഒടിടിയുടെ പേരില്‍ മലയാളത്തില്‍ തട്ടിപ്പ്; നിര്‍മ്മാതാക്കള്‍ കബളിപ്പിക്കപ്പെടുന്നു എന്ന് വെളിപ്പെടുത്തലുമായി ബാദുഷ

Malayalilife
topbanner
ഒടിടിയുടെ പേരില്‍ മലയാളത്തില്‍ തട്ടിപ്പ്;  നിര്‍മ്മാതാക്കള്‍ കബളിപ്പിക്കപ്പെടുന്നു എന്ന്  വെളിപ്പെടുത്തലുമായി   ബാദുഷ

കോവിഡ്  പ്രതിസന്ധി  രൂക്ഷമാകുന്ന സാഹചര്യത്തിൽ നിമാ പ്രേമികള്‍ക്കുളള ഏക ആശ്വാസമായിരുന്നു ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ആകുന്ന സിനിമകൾ.  പഴയ സിനിമകളും  ഡയറക്ട് റിലീസ് സിനിമകളും തന്നെ ഒടിടികളില്‍ പ്രേക്ഷകർക്ക്  ലഭ്യമായിരുന്നു. ലോക്ഡൗണില്‍ ഒടിടി പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് സൂഫിയും സുജാതയും, മണിയറയിലെ അശോകന്‍, സീ യൂ സൂണ്‍ എന്നീ മലയാള സിനിമകളെല്ലാം  എത്തിയത്.  മികച്ച സ്വീകാര്യതയും ഈ ചിത്രങ്ങള്‍ക്കെല്ലാം ലഭിച്ചിരുന്നു.

അതേസമയംപ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷ ഇപ്പോൾ  ഒടിടി റിലീസെന്ന വാഗ്ദാനത്തില്‍ നിരവധി നിര്‍മ്മാതാക്കള്‍ കബളിപ്പിക്കപ്പെടുന്നതായി  തുറന്നുപറയുകയാണ്.നിലവിലെ സ്ഥിതിഗതികൾ  ഒരുകാലത്ത് ടെലിവിഷന്‍ ചാനലുകളിലെ സംപ്രേക്ഷണത്തിനായുളള സാറ്റലൈറ്റ് റൈറ്റിന്റെ പേരില്‍ നടത്തിയ തട്ടിപ്പിന് സമാനമാണ്  അദ്ദേഹം പറയുന്നു.

ബാദുഷയുടെ വാക്കുകളിലൂടെ...

ഒടിടി പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന തട്ടിപ്പ്; സിനിമകളുടെ പ്രദര്‍ശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒടിടി പ്ലാറ്റ്‌ഫോം. നെറ്റ് ഫ്‌ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി വന്‍കിട സംരംഭങ്ങള്‍ മുതല്‍ നിരവധി കമ്പനികള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉദാഹരണമാണ്. ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുണ്ട്.

ഇവിടെയൊക്കെ സിനിമകള്‍ റിലീസ് ചെയ്യുകയോ അവകാശം വാങ്ങി പിന്നീട് പ്രദര്‍ശിപ്പിക്കുകയോ ചെയ്യും. പറഞ്ഞു വരുന്നത് അതല്ല, ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ്. പണ്ട് സാറ്റലൈറ്റ് റേറ്റിന്റെ കാര്യം പറഞ്ഞ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ഒടിടി. പ്ലാറ്റ്‌ഫോമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്.

ഒടിടിയില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒടിടി കമ്പനികളുമായോ ഒന്നും ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. വന്‍കിട പ്ലാറ്റ്‌ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്‍, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്.

അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ. എന്നാല്‍, നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്.

Production controller Badusha reveals about Ott realease

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES