Latest News

സിനിമയില്‍ അഭിനയിപ്പിക്കാമെന്നൊക്കെ പറഞ്ഞു പണം ചോദിച്ചു വരുന്നവരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബാദുഷ

Malayalilife
സിനിമയില്‍ അഭിനയിപ്പിക്കാമെന്നൊക്കെ പറഞ്ഞു പണം ചോദിച്ചു വരുന്നവരെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളർ  ബാദുഷ

ലരെയും സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി പണം തട്ടുന്നവരെ  രംഗത്ത് വന്നിരിക്കുകയാണ്  പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ.  സിനിമയിലെ പ്രമുഖരുടെ കൂടെ പണം നല്‍കിയാല്‍ അഭിനയിക്കാന്‍ അവസരം ഒരുക്കാം എന്നു പറഞ്ഞാല്‍ അവരെ അകറ്റി നിര്‍ത്തണം എന്നാണ് ബാദുഷ തന്റെ  ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാകുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….

തട്ടിപ്പുകാരെ തിരിച്ചറിയുക,നിങ്ങള്‍ സൂക്ഷിക്കുക, പ്രിയ സുഹൃത്തുക്കളെ,വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കട്ടെ….

സിനിമ എല്ലാവരുടെയും സ്വപ്നമാണ്. കഴിവും പ്രാപ്തിയുമൊക്കെയുള്ള നിരവധി പേര്‍ എങ്ങനെയെങ്കിലും ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. അവരെ ചൂഷണം ചെയ്യാനായി നിരവധി പേര്‍ കഴുകന്‍ കണ്ണുകളുമായി നടക്കുന്നുണ്ട് എന്നുകൂടി തിരിച്ചറിയുക.

സാമ്ബത്തിക തട്ടിപ്പാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞ്, അവര്‍ക്കൊപ്പം സഹകരിപ്പിക്കാം എന്ന വാഗ്ദാനവുമായി നടക്കുന്നവരെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖരുടെ കൂടെ സഹകരിക്കാന്‍ അവസരമുണ്ടാക്കിത്തരാം അവര്‍ക്ക് 10 ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്നാണ് വാഗ്ദാനം.

സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടത് കഴിവും ഒപ്പം ഭാഗ്യവുമാണ്.

അതു കൊണ്ട് ശരിയായ രീതിയില്‍ ശ്രമിച്ചു കൊണ്ടേയിരിക്കുക, അവസരം വന്നു ചേരും. തട്ടിപ്പുകാരുടെ വലയില്‍ വീഴരുത്. ആരെങ്കിലും പണം നല്‍കിയാല്‍ അഭിനയിപ്പിക്കാം എന്നു പറഞ്ഞാല്‍ അവരെ അകറ്റി നിര്‍ത്തുക, പോലീസില്‍ വിവരമറിയിക്കുക.

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആരെങ്കിലും വന്നാല്‍ കൃത്യമായി അന്വേഷിക്കുക, സംശയം തോന്നിയാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക. കരുതിയിരിക്കുക, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.

Production Controller Badusha facebook note goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES