മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന ആടുജീവിതം. സിനിമയുടെ ഭാഗമായി താരം നടത്തിയ മേക്ക് ഓവർ എല്ലാം തന്നെ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ വളരെ പെട്ടന്ന് തന്നെ പഴയ രൂപത്തിലേക്കെത്താന്‍ പൃത്വിരാജിന് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ തന്‍്റെ വര്‍ക്കൌട്ട് മുടക്കാറില്ലെന്ന് തെളിയിച്ച് കൊണ്ട് പൃഥ്വിരാജ് പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
പൃഥ്വി തന്‍്റെ ശരീരം കാട്ടിക്കൊണ്ട് ജോര്‍ദാനില്‍ നിന്നും ആടുജീവിതത്തിന്‍്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം മടങ്ങി വന്നതോടെയാണ് ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ പൃഥ്വി മറ്റൊരു ചിത്രവും പുറത്ത് വിട്ടിരിക്കുകയാണ്. മങ്ങിയ ഷെയ്ഡിലുള്ള സ്വയം എഡിറ്റ് ചെയ്ത ചിത്രമാണ് പൃഥ്വിരാജ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനൊപ്പം ഏറെ ചർച്ചയാകുന്നത് താരത്തിന്റെ എഡിറ്റിംഗാണ്.
പൃഥ്വിരാജിന്റെ എഡിറ്റിങ് സൂപ്പറാ എന്ന് ഒരു വിഭാഗം പറയുമ്പോൾ രാജുവേട്ടന്‍ എഡിറ്റിംഗ് പഠിച്ചു വരുന്നതേയുള്ളൂ എന്ന് മറ്റൊരു വിഭാഗം തുറന്ന് പറയുന്നു. താരം തന്‍്റെ പുതിയ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ബേസിക് പിക്ക് എഡിറ്റിംഗ് ഫില്‍റ്റര്‍ ഉപയോഗിച്ചാണ്. പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ എഡിറ്റിംഗ് കമന്‍്റ് ബോക്സുകളില്‍ ഇപ്പോൾ വലിയ ചര്‍ച്ചയാകുകയാണ്.