യോദ്ധായിലെ പടകാളി പാട്ട് പാടി ഇന്ദ്രജിത്ത്; വിഡിയോ പങ്കുവച്ച് താരപത്നി പൂർണിമ

Malayalilife
topbanner
യോദ്ധായിലെ പടകാളി പാട്ട് പാടി ഇന്ദ്രജിത്ത്; വിഡിയോ പങ്കുവച്ച് താരപത്നി പൂർണിമ

മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും  2002 ലായിരുന്നു വിവാഹിതരായത്. കുടുംബത്തിന്റെയും , മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമ സജീവ സാന്നിധ്യമാണ്. എന്നാൽ ഇപ്പോൾ ഇന്ദ്രജിത്ത് പാട്ട്  പാടുന്നതിന്റെ ഒരു വീഡിയോ ആണ് പൂർണിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടൻ കൂടിയാണ് ഇന്ദ്രജിത്ത്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്ദ്രജിത്ത് പാടുന്ന ഒരു പാട്ട് പങ്കുവച്ച കൊണ്ട് തന്നെ ഭാര്യ പൂർണിമ രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഷൂട്ട് ചെയ്തതാണ് വിഡിയോ. 'യോദ്ധ' എന്ന ചിത്രത്തിലെ 'പടകാളി' എന്ന എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനമാണ് ഇന്ദ്രജിത്ത് പാടുന്നത്. താരത്തിന്റെ പാട്ട് വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയും  ചെയ്തിട്ടുണ്ട്.  തനിക്ക് ആലാപനവും അഭിനയം പോലെ വഴങ്ങുമെന്ന് തെളിയിച്ച താരമാണ് ഇന്ദ്രജിത്ത്. താരം പാട്ടു പാടുന്നതിന്റെ വിഡിയോ ഇതിനു മുന്‍പും  പൂര്‍ണിമ പങ്കുവച്ചിട്ടുണ്ട്.

 പ്രാണ എന്ന പേരിലുള്ള വസ്ത്ര  സ്ഥാപനവുമായി മുന്നോട്ട് പോകുകയാണ് പൂർണിമ. അടുതിരെയായിരുന്നു മകൾ നക്ഷത്രയുടെ ഒരു പാട്ട് വീഡിയോ പങ്കുവച്ച് കൊണ്ട് പൂർണിമ എത്തിയിരുന്നത്. ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെയാണ്  പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം താരം തിരിച്ചു വരവ് നടത്തിയിരിക്കുന്നത് .ചിത്രത്തിൽ   ശ്രദ്ധിക്കപ്പെടുന്നൊരു കഥാപാത്രം തന്നെയായിരുന്നു പൂര്ണിമയുടേത്. പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ പൂർണിമ .രാ ജീവ് രവിയുടെ  സംവിധാനത്തിൽ  നിവിന്‍ പോളി നായകനായിട്ടെത്തുന്ന ചിത്രം  തുറമുഖത്തിലും പൂർണിമ വേഷമിടുന്നുണ്ട്.

Poornima indrajith share a video song of indrajith

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES