ആന്റണി എന്ന കാഴ്ചവൈകല്യമുള്ള സെലിബ്രിറ്റി ഗായകനായാണ് മാധവന്‍; സാക്ഷി എന്ന ഊമയായ ചിത്രകാരിയുടെ വേഷത്തില്‍ അനുഷ്‌ക; ഡയലോഗുകള്‍ ഇല്ലാതെ എത്തിയ നിശ്ശബ്ദം'ടീസര്‍ ട്രന്റിങില്‍

Malayalilife
topbanner
 ആന്റണി എന്ന കാഴ്ചവൈകല്യമുള്ള സെലിബ്രിറ്റി ഗായകനായാണ് മാധവന്‍; സാക്ഷി എന്ന ഊമയായ ചിത്രകാരിയുടെ വേഷത്തില്‍ അനുഷ്‌ക; ഡയലോഗുകള്‍ ഇല്ലാതെ എത്തിയ നിശ്ശബ്ദം'ടീസര്‍ ട്രന്റിങില്‍

ടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രം'നിശ്ശബ്ദം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമാകുന്നു. റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 53 ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ടീസര്‍.

കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തില്‍ മാധവന്‍ പ്രത്യക്ഷപ്പെടുന്നത്.തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.സാക്ഷി എന്ന ഊമയായ ചിത്രകാരിയുടെ വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌കയും മാധവനും വീണ്ടും ഒന്നിക്കുന്നത്. 2006-ല്‍ റിലീസ് ചെയ്ത 'രെന്‍ഡു' ആയിരുന്നു ഇരുവരും ഒരുമിച്ച ആദ്യ ചിത്രം.

ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലി, കില്‍ബില്‍ ഫെയിം മൈക്കല്‍ മാഡ്‌സെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Nishabdham TEASER

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES