നിവിൻ പോളി നായക വേഷത്തിൽ എത്തിയ ചിത്രം 1983യിലൂടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ തെന്നിന്ത്യയുടെ പ്രിയ താരമാണ് നിക്കി ഗൽറാണി. തുടർന്ന് നിരവധി അവസരങ്ങൾ മലയാളത്തിൽ താരത്തെ തേടി എത്തുകയും ചെയ്‌തു. തമിഴ്, തെലുങ്ക് സിനിമകളിലും താരം സജീവമാണ്.
അതിവേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദ്ധയായ നിക്കി സൂപ്പർ ബൈക്കുകളും ഓടിക്കാൻ പ്രഗത്ഭയാണ്. എന്നാൽ ഇപ്പോൾ താരം മര്യാദരാമൻ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങൾ ഒരു അഭിമുഖത്തിൽ നിക്കി തുറന്ന് പറഞ്ഞത് വീണ്ടും വൈറലായിരിക്കുകയാണ്.
തന്നെ മോളു എന്നാണ് ദിലീപേട്ടൻ വിളിച്ചിരുന്നത് അതുകൊണ്ട് ദിലീപേട്ടനോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നെന്നാണ് നിക്കി പറയുന്നത്. ഒരു ദിവസം ഷൂട്ടിങിന് ഇടയിൽ താൻ തെന്നി വീണെന്നും അപ്പോൾ മോളു എന്ന് വിളിച്ച് ആദ്യം ഓടി വന്നതും എന്നെ പിടിച്ചു എണീപ്പിച്ച് ഇരുത്തിയതും ദിലീപേട്ടൻ ആയിരുന്നു.
സിനിമ തീരുന്നത് വരെ ദിലീപേട്ടൻ ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും എല്ലാവരോടും കളിയും ചിരിയും തമാശയുമായാണ് ദിലീപേട്ടൻ ഇടപഴകുന്നതും. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം വേഷമിടുകയും ചെയ്തിട്ടുണ്ട്.