ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ചുംബനരംഗത്തില്‍ അഭിനയിച്ച നടിയെന്ന നിലയില്‍ പ്രശസ്തയാണ് നടി നീന ഗുപ്ത. കൂടാതെവെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരമായിരുന്ന വിവിയന്‍ റിച്ചാര്‍ഡുമായുള്ള പ്രണയത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
ഇപ്പോള്‍ ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി ഒരു ചുംബനരംഗം ചിത്രീകരിച്ചതിന്റെ ഓര്‍മ്മകള്‍ പ്ങ്ക് വക്കുകയാണ് നടി. 1993ല്‍ ദില്ലറി എന്ന സീരിയലില്‍ ദിലീപ് ധപ്യന്‍, നീന ഗുപ്ത എന്നിവര്‍ തമ്മിലുള്ള രംഗമായിരുന്നു അത്. ''ഇന്ത്യന്‍ ടിവിയിലെ ആദ്യ ലിപ്ലോക് ചുംബനരംഗം ഞങ്ങള്‍ തമ്മില്‍ ആയിരുന്നു. അന്നു രാത്രി മുഴുവന്‍ എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ദിലീപ് എന്റെ സുഹൃത്ത് ആയിരുന്നില്ല. ഞങ്ങള്‍ പരിചയക്കാരായിരുന്നു എന്നുമാത്രം.
അദ്ദേഹം സുന്ദരനായിരുന്നു. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ ശരിക്കും പ്രശ്‌നം അതല്ല. ശാരീരികമായും മാനസികവുമായി ഞാന്‍ അതിന് തയ്യാറല്ലായിരുന്നു എന്നതാണ്. സീന്‍ ഷൂട്ട് ചെയ്ത ഉടന്‍ ഞാന്‍ ഡെറ്റോള്‍ ഉപയോഗിച്ച് വായ കഴുകി. എനിക്ക് അറിയാത്ത ഒരാളെ ചുംബിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ആ സമയത്ത് വളരെയധികം ടിവി ചാനലുകള്‍ ഉണ്ടായിരുന്നില്ല. ഇത്തരം രംഗങ്ങള്‍ വന്നാല്‍ കുടുംബങ്ങള്‍ ഒരുമിച്ച് ടിവി കാണുന്നത് അവസാനിക്കുമെന്ന് എതിര്‍പ്പ് വന്നതിനാല്‍ ആ രംഗം നീക്കം ചെയ്യേണ്ടിവന്നു. അതേസമയം നജിം കോയ സംവിധാനം ചെയ്യുന്ന 1000 ബേബീസ് എന്ന വെബ് സീരീസില്‍ റഹ്മാനൊപ്പം നീന ഗുപ്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.