ബോളിവുഡിലെ ശ്രദ്ധേയനായ നടനായ നവാസുദ്ദീന്‍ സിദ്ധീഖിയും മികച്ച സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപും തമ്മില്‍ വളരെ കാലമായി അടുത്ത ബന്ധമാണ് ഉള്ളത്. 2004 ല്‍ ബ്ലാക്ക് ഫ്രൈഡേയിലൂടെയാണ് ഇരുവരും തങ്ങളുടെ സൗഹൃദം ആരംഭിച്ചത്. കരിയറിന് പുറമെ ജീവിതത്തിലും ഇവർ അടുത്ത സൗഹൃദമാണ് കാത്ത് സൂക്ഷിക്കണത്. അനുരാഗുമായുള്ള ബന്ധത്തെക്കുറിച്ച് തങ്ങളില്‍ ഒരാള്‍ പെണ്ണായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നു എന്നാണ് നവാസുദ്ദീന്‍ തന്റെ ആത്മകഥയില്‍ എഴുതിയിരിക്കുന്നത്.
ചില സമയങ്ങളില്‍ അനുരാഗ് ഈ വര്‍ഷങ്ങള്‍ക്കിടയില്‍ എന്നോട് പറയും, നിങ്ങള്‍ എന്റെ ഐറ്റം ഗേളാണെന്ന്. അവന്‍ എന്നെ ഇന്നും അത് പറഞ്ഞ് കളിപ്പിക്കാറുണ്ട്. ഞങ്ങള്‍ തമ്മില്‍ മനോഹരമായ വിവാഹബന്ധമുണ്ടാകുമായിരുന്നെന്ന് ഇടയ്ക്ക് തമാശയ്ക്ക് ഞങ്ങള്‍ പറയാറുണ്ട്. അത് സത്യമാണ്. ഞങ്ങളില്‍ ഒരാള്‍ പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഞങ്ങള്‍ വിവാഹം കഴിക്കുമായിരുന്നു. എന്നുമാണ് നവാസുദ്ദീന്‍ പറയുന്നത്.
മികച്ച അഭിനേതാവ് എന്ന നിലയില്‍ അനുരാഗിന്റെ ഗാങ്‌സ് വാസ്സേപൂരിലെ നവാസുദ്ദീന്റെ പ്രകടനം അടയാളപ്പെടുത്തുന്നതായിരുന്നു. ഇരുവരും ഒന്നിച്ചത് സീരിയല്‍ കില്ലര്‍ ത്രില്ലര്‍ രമണ്‍ രാഘവ് 2.0 ത്തിലാണ്. ഇരുവരും മറ്റൊരു മികച്ച കൂട്ടുകെട്ട് അടുത്തിടെ നെറ്റ്ഫഌക്‌സിലൂടെ റിലീസ് ചെയ്ത സാക്രഡ് ഗെയിംസിലും സമ്മാനിച്ചിരുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുക കൂടിയാണ് അനുരാഗ്.