നായകനായും സഹനടനായും വില്ലാനയുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടനാണ് നരേന്‍. തമിഴിലും മലയാളത്തിലും സജീവമായ താരം ഇപ്പോള്‍ മികച്ച വേഷങ്ങളുമായി മുന്നേറുകയായിരുന്നു. സിനിമയിലെ തിരക്കിനിടയിലും തന്റെ ഭാര്യയ്ക്കും മകള്‍ക്കും ഒത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് താരം എന്നാൽ ഇപ്പോൾ പ്രിയതമയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് നരേൻ.
ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറഞ്ഞായിരുന്നു നരേൻ തന്റെ കുറിപ്പ് പങ്കുവച്ചത്. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ്.’–നരേന്‍ കുറിചിരിക്കുന്നത്. മഞ്ജുവിന് പിറന്നാളാശംസ അറിയിച്ച് ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം എത്തിയിരുന്നു. മഞ്ജു തന്നെയായിരുന്നു ഇവരോടെല്ലാം നന്ദി പറഞ്ഞത്.
ടെലിവിഷന്‍ അവതാരകയായി ജോലി നോക്കുകയായിരുന്നു മഞ്ജു. 2005ല്‍ ഒരു ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവേയായിരുന്നു നരേനെ കണ്ടുമുട്ടിയത്. അഭിമുഖത്തിന് വേണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയും അതു പ്രണയത്തില്‍ എത്തിച്ചേരുകയുമായിരുന്നു. നരേനും മഞ്ജുവും 2007ലായിരുന്നു വിവാഹിതരാകുന്നത്.ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് നരേൻ ഏറെ ശ്രദ്ധ നടുന്നത്. തുടർന്ന് അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍ , ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍, കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമായിരിക്കുകയാണ്.