മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാൻ നൈല ഉഷ. ഒരു അഭിനേത്രി എന്നതിലുപരി ഒരു അവതാരക കൂടിയായ നൈല ഇപ്പോൾ തന്റെ കരിയറിന്റെ തുടക്ക കാലത്ത് നേരിട്ട ഒരു സംഭവത്തെക്കുറിച്ചും അതോടൊപ്പം തിരികെ നടത്തിയ ഒരു മധുരപ്രതികാരം ചെയ്തതിനെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.
'മുന്‍കൂട്ടി അറിയിക്കാഞ്ഞതിനാല്‍ ഞാന്‍ അവതരിപ്പിച്ച ഷോയിലെ ഒരു എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. പിന്നെ ഞാന്‍ നാട്ടില്‍ തിരിച്ചു വന്നു കഴിഞ്ഞു പുതിയ എപ്പിസോഡ് അറ്റന്‍ഡ് ചെയ്യാന്‍ വേണ്ടി ആ ചാനലില്‍ ചെന്നപ്പോള്‍ ആ ചാനലിന്റെ ഹെഡ് അവിടെ ഉണ്ടായിരുന്നു. അയാള്‍ എന്നെ വലിയൊരു റൂമിലേക്ക് വിളിപ്പിച്ചു അവിടെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം അത്രയും പേരുടെ മുന്നില്‍ വെച്ച് എന്നെ ചറപറാന്ന് ചീത്ത പറഞ്ഞു. ഞാന്‍ അവിടെ നിന്ന് കരഞ്ഞു പോയി.
പിന്നീട് അദ്ദേഹം എന്നോട് ഒരു ഷോ ചെയ്യുമോ എന്ന് ചോദിച്ച് അദ്ദേഹത്തിന്റെ ചാനലിലേക്ക് വിളിച്ചു. ഞാന്‍ ആ ഓഫര്‍ നിരസിച്ചാണ് സന്തോഷം കണ്ടെത്തിയത്. ദേവാസുരം സിനിമയില്‍ രേവതി പറയുന്നത് പോലെ എന്റെ ഉള്ളിലുമുണ്ട് ചെറിയ ചില ജയങ്ങള്‍ ആഗ്രഹിക്കുന്നൊരു മനസ്സ്' നൈല പറയുന്നു.