ചുരുളിയിലെ ആ ശബ്ദം എന്റേത്: തുറന്ന് പറഞ്ഞ് ഗീതി സംഗീത

Malayalilife
ചുരുളിയിലെ ആ ശബ്ദം എന്റേത്: തുറന്ന് പറഞ്ഞ്  ഗീതി സംഗീത

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിൽ ഏറെ  ശ്രദ്ധ നേടുകയാണ്. ഇത്തവണയും ലിജോ  തന്റെ ചിത്രത്തിലൂടെ ചിത്രത്തിന്റെ പ്രമേയമോ കഥാതന്തുവോ കാഴ്ചക്കാർക്ക് മനസിലാകാത്ത രീതിയിൽ കൗതുകവും നിഗൂഢതയുമൊളിപ്പിച്ചാണ് എത്തുന്നത്. എന്നാൽ സിനിമയുടെ ട്രെയിലറിൽ കേൾക്കുന്ന ശബ്ദം ആരുടേതാണെന്നായിരുന്നു എന്ന സംശയം പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു.

ഇതിനൊപ്പം പലരുടെയും പേരുകളും  പറഞ്ഞു കേട്ടു.  ഈ ശബ്ദത്തിനുടമ എന്നാൽ നടി ഗീതി സംഗീതയാണ്. ചുരുളിയിൽ പ്രധാനകഥാപാത്രത്തെ ക്യൂബന്‍ കോളനി, നാൽപത്തിയൊന്ന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതി  ആണ് അവതരിപ്പിക്കുന്നത്.

ചിത്രത്തെക്കുറിച്ച് നടിയുടെ കുറിപ്പ് വായിക്കാം:

അതെ.. അത് എന്റെ ശബ്ദമാണ്..

ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയിലറിൽ കേട്ട ആ വോയിസ് ഓവർ എന്റെ ശബ്ദമാണോ എന്ന്.ലിജോ സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്.

ചുരുളി ടീമിന് മൊത്തം എന്റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല

ചെമ്പൻ ചേട്ടാ, വിനോയ് ചേട്ടാ, ഹരീഷേട്ടാ, ടിനു, രംഗാ, മധുച്ചേട്ടാ, ശ്യാം ലാൽ, വിനയ് ഫോർട്ട് എല്ലാവരോടും സ്നേഹം..സ്നേഹം.. സ്നേഹം..

പതിനെട്ട് വയസ്സിന് മുകളിലുള്ളവരെ മാത്രം ഉദ്ദേശിച്ചാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.  19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ജോജു, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.

My voice in churuli said geethi sangeetha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES