മലയാളത്തിന്റെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സംവിധായകൻ രഞ്ജിത്തിനെ കുറിച്ചു നടൻ മോഹൻലാൽ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാള സിനിമയ്ക്ക് വലിയ ഒരു വഴിത്തിരിവ് സൃഷ്ടിച്ചത് രഞ്ജിത്ത് ആണെന്ന് മോഹൻലാൽ തുറന്ന് പറയുന്നത്.
രഞ്ജിത്ത് ആ വഴിത്തിരിവ് നരസിംഹം എന്ന ചിത്രത്തിലൂടെയാണ് സൃഷ്ട്ടിച്ചത്. രഞ്ജിത്ത് എല്ലാം ചെയ്തതിന് ശേഷം അദ്ദേഹം ഏറ്റവും നല്ല സിനിമകൾ ചെയ്ത് മാറുകയും ബാക്കി കുറെ ആളുകൾ അതിന്റെ പുറകേ പോകുകയും ചെയ്തു .ഇത്തരം സിനിമകൾ ചെയ്ത് നിങ്ങൾ മനുഷ്യമനസ്സിൽ ആദ്യം സ്ഥാനം പിടിക്കുക എന്നിട്ട് നല്ല ചിത്രങ്ങൾ ചെയ്യുക എന്ന പ്രസ്ഥാനം തുടങ്ങി വെച്ച ആളാണ് രഞ്ജിത്ത് എന്നാണ് ഇപ്പോൾ മോഹൻലാൽ തുറന്ന് പറയുന്നത്.രഞ്ജിത്തിനെ കാണുമ്പോൾ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പദ്മരാജനെയാണ് ഓർമ്മ വരുന്നതെന്നും ഇരുവർക്കും ഒരേ ചിന്തയും സ്വഭാവരീതിയുമാണെന് അദ്ദേഹം വ്യക്തമാക്കി.
തിരനോട്ടം എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷമനസ്സ് കീഴടക്കിയ താരം ഇന്ന് മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഊട്ടിയുറപ്പിക്കുകയായിരുന്നു. കോവിദഃ പ്രതിസന്ധിയെ തുടർന്ന് ചെന്നൈയിൽ കഴിഞ്ഞിരുന്ന താരവും കുടുംബവും ഇപ്പോൾ നാട്ടിലെതിരിക്കുകയാണ്. തുടർന്ന് വീണ്ടും പുതിയ ചിത്രത്തിന്റെ തിരക്കിലുമാണ് ഇപ്പോൾ അദ്ദേഹം.